ന്യൂഡല്‍ഹി: കോടതിയുടെ ജോലിഭാരമാവാം സൗമ്യകേസില്‍ സുപ്രീംകോടതിയിലുണ്ടായ പാളിച്ചക്കു കാരണമെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. തീര്‍പ്പാക്കാന്‍ അനേകം കേസുകളുള്ളപ്പോള്‍ ഓരോ കേസിനും അര്‍ഹിക്കുന്ന സമയം നല്‍കാന്‍ ജഡ്്ജിമാര്‍ക്കു കഴിയാറില്ളെന്നും തനിക്കും അത്തരം പിഴവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. സൗമ്യ കേസില്‍ സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചെന്നും നവംബര്‍ 11നു കോടതിയില്‍ ഹാജരാകുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചതിനു പിന്നാലെയാണ് ഈ വിശദീകരണം.
വിധിയെ വിമര്‍ശിച്ച തന്നെ അവഹേളിക്കാനാണ് കോടതി വിളിച്ചുവരുത്തുന്നത് എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍, നോട്ടീസ് ലഭിച്ചപ്പോഴാണ് അപമാനിക്കലല്ല ലക്ഷ്യമെന്ന് വ്യക്തമായത്. ഉത്തരവിടുകയല്ല, അഭ്യര്‍ഥിക്കുകയാണ് കോടതി ചെയ്തത്. അതുകൊണ്ടാണ് കോടതിയില്‍ ഹാജരാകാന്‍ തീരുമാനിച്ചത്. കേസിലെ ഉത്തരവിലുണ്ടായ പിഴവ് തിരുത്തുന്നതിനുവേണ്ട സഹായവും വാദങ്ങളും കോടതിയില്‍ ഉന്നയിക്കുമെന്നും കട്ജു അറിയിച്ചു.
സൗമ്യകേസിലെ ഉത്തരവിനെതിരെ എഴുതിയ ഫേസ്ബുക് കുറിപ്പ് പുനഃപരിശോധന ഹരജിയായി പരിഗണിച്ച സുപ്രീംകോടതി, വിമര്‍ശം സംബന്ധിച്ച വാദങ്ങള്‍ ഉന്നയിക്കുന്നതിനായി കോടതിയില്‍ ഹാജരാകാന്‍ അഭ്യര്‍ഥിച്ചാണ് കട്ജുവിന് നോട്ടീസയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.