ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നിന്നും ചണ്ഡിഗഡിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 39കാരനായ ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ പറഞ്ഞു.
ജെനോം സ്വീക്വൻസിങ്ങിനായി ഇദ്ദേഹത്തിന്‍റെ സാമ്പിൾ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് വേരിയന്‍റ് ആയ ഒമിക്രോൺ ലോകത്ത് ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് നടപടി.
നവംബർ 21നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയത്. വിമാനത്താവളത്തിൽ വെച്ച് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
ഏഴു ദിവസത്തെ ക്വാറന്‍റീന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ വീട്ടിലെ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിക്കും കുടുബാംഗത്തിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് രണ്ടു കുടുംബാംഗങ്ങൾക്ക് പരിശോധനയിൽ കോവിഡ് ഇല്ലെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.