റൺവേയിൽ കുടുങ്ങിയ സ്​പൈസ്​ ജെറ്റ്​​ വിമാനം നീക്കി

മുംബൈ: കനത്ത മഴയിൽ ലാൻഡിങ്ങിനിടെ മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ തെന്നിമാറിയ സ്​​ൈപസ്​ ജെറ്റ്​ വിമാന ം വലിച്ച്​ നീക്കി.
മഴ കുറഞ്ഞ്​ വിമാന സർവീസ​ുകൾ പുനഃസ്ഥാപിച്ചതോടെ രണ്ടാമത്തെ റൺവേയിൽ കൂടുതൽ തിരക്ക്​ വന്നതോടെ പ്രധാന റൺവേയിൽ നിന്നും വിമാനം മാറ്റാൻ നിർബന്ധിതരാവുകയുമായിരുന്നു. വ്യാഴാഴ്​ച രാത്രി 11.10 ഓടെ വിമാനം വലിച്ചു മാറ്റിയതായി അധികൃതർ അറിയിച്ചു. അറ്റകുറ്റ പണികൾക്ക്​ ശേഷം റൺവേ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജൂലൈ ഒന്നിന്​ ജയ്പൂരിൽ നിന്ന്​ മുംബൈയിലെത്തിയ സ്​പൈസ്​ ജെറ്റ്​ എസ്​.ജി 6237 വിമാനമാണ്​ ലാൻഡിങ്ങിനി​െട റൺവേയിൽ നിന്നും തെന്നിമാറിയത്​. തുടർന്ന്​ റൺവേ 27 അടച്ചിട്ടിരുന്നു. രണ്ടാമത്തെ റൺവേയിൽ നിന്നാണ്​ സർവീസുകൾ നടത്തിയിരുന്നത്​.
പ്രധാന റൺവേ അടച്ചതിനെ തുടർന്ന്​ വിമാനങ്ങള്‍ അഹമ്മദാബാദ്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു.

Tags:    
News Summary - Spice Jet pulled out from Runway - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.