സ്​പൈസ്​ ​െജറ്റിൻെറ ടയർ പൊട്ടിത്തെറിച്ചു; ജയ്​പൂരിൽ അടിയന്തര ലാൻഡിങ്​

ജയ്​പൂർ: ദുബൈയിൽ നിന്ന്​ 189 യാത്രക്കാരുമായി എത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനത്തിൻെറ ടയർ പൊട്ടിയതിനെ തുടർന്ന്​ ജയ്​പൂരിൽ അടിയന്തര ലാൻഡിങ്​ നടത്തി. ദുബൈയിൽ നിന്ന്​ ജയ്​പൂരിലേക്ക്​ എത്തിയ സ്​പൈസ്​ ജെറ്റ്​ 58 വിമാനത്തി​​െൻറ ലാൻഡിങ്​ വീലിലെ ഒരെണ്ണം​ യാത്രക്കിടെ തകരുകയായിരുന്നു​. തുടർന്ന്​ പൈലറ്റ്​ അടിയന്തര ലാൻഡിങ്ങിന്​ അനുമതി തേടി. രാവിലെ ഒമ്പതു മണിയോടെ വിമാനം ജയ്​പൂരിൽ സുരക്ഷിതമായി ഇറക്കി.

യാത്രക്കാർ സുരക്ഷിതരെന്നും വിമാനത്തി​​െൻറ കേടുപാടുകൾ പരിശോധിച്ച്​ വരികയാണെന്നും സ്​പൈസ്​ ജെറ്റ്​ വക്താവ്​ അറിയിച്ചു.

Tags:    
News Summary - SpiceJet Flight From Dubai Lands Safely In Jaipur After Tyre Burst- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.