ക്ഷാമത്തിനിടയിലും സംസ്​ഥാനങ്ങൾ പാഴാക്കിയത്​ 44 ലക്ഷം ഡോസ്​ വാക്​സിൻ; ഒരു തുള്ളിയും പാഴാക്കാതെ കേരളം

ന്യൂഡൽഹി: കോവിഡിനെ ത​ുരത്താൻ രാജ്യമൊ​ട്ടുക്കെ പൊരുതു​േമ്പാൾ ചില സംസ്​ഥാനങ്ങളിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. വാക്​സിൻ ക്ഷാമം രാജ്യത്ത്​ രൂക്ഷമായ സാഹചര്യത്തിൽ പലസംസ്ഥാനങ്ങളും വാക്​സിൻ പാഴാക്കിയെന്ന്​ റിപ്പോർട്ടാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. വിവരാവകാശ അപേക്ഷയിലാണ്​ ഈ വിവരങ്ങൾ ലഭിച്ചത്​.

ഈ മാസം 11വരെയുള്ള കണക്കനുസരിച്ച്​ വിവിധ സംസ്​ഥാനങ്ങൾ പത്തുകോടി ഡോസ്​ വാക്​സിൻ ഉപയോഗപ്പെടുത്തിയപ്പോൾ പാഴാക്കിയത്​ 44 ലക്ഷം ഡോസാണത്രെ.

12.10 ശതമാനം ഡോസ്​ പാഴാക്കിയ തമിഴ്​നാട്ടിലാണ്​ ഏറ്റവും മുന്നിൽ. തൊട്ടു പിന്നിൽ ഹരിയാന (9.74), പഞ്ചാബ്​ (8.12), മണിപ്പൂർ (7.8), തെലങ്കാന (7.55) എന്നീ സംസ്​ഥാനങ്ങളുമുണ്ട്​. ഒരു ​തുള്ളി വാക്​സിൻ പോലും പാഴാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ്​ കേരളത്തിന്‍റെ സ്ഥാനം. പശ്ചിമ ബംഗാൾ, ഹിമാചൽ, മിസോറാം, ഗോവ, ദാമൻ ദിയു, ആൻഡമാൻ, ലക്ഷദ്വീപ്​ എന്നിവിടങ്ങളിലും വാക്​സിൻ പാഴാക്കലുണ്ടായില്ല.

ഒരു കുപ്പിയിൽ പത്തുപേർക്ക്​ നൽകാനുള്ള വാക്​സിനുണ്ടാകും. പത്ത്​ പേർ വാക്​സിനെടുക്കാൻ ഒരുമിച്ചുണ്ടാകാത്ത സന്ദർഭങ്ങളിൽ  വാക്​സിൻ കുപ്പി പൊട്ടിച്ച്​ മൂന്നോ നാലോ പേർക്ക്​ നൽകിയശേഷം ബാക്കിയുള്ളത്​​ പാഴാവുകയാണ്​ ചെയ്യുന്നത്​.

Tags:    
News Summary - States waste 44 lakh doses of vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.