'ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കൂ': അമിത് ഷാക്കെതിരെ സ്റ്റാലിൻ

ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. "എനിക്ക് ഒരു കാര്യം വ്യക്തമായി പറയാൻ ആഗ്രഹമുണ്ട്. ഹിന്ദിയും ഗുജറാത്തിയും, ഹിന്ദിയും തമിഴും, ഹിന്ദിയും മറാത്തിയും മത്സരാർത്ഥികളാണെന്ന് ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഹിന്ദിക്ക് രാജ്യത്തെ മറ്റൊരു ഭാഷക്കും എതിരാളിയാകാൻ കഴിയില്ല. ഹിന്ദിയാണ് ഹിന്ദിയെന്ന് നിങ്ങൾ മനസ്സിലാക്കണം. രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്ത്" -ഹിന്ദി ദിനത്തിൽ സൂറത്തിൽ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.

ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ഏതൊരു ശ്രമവും ബി.ജെ.പി അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രിയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ട സ്റ്റാലിൻ പറഞ്ഞു. "എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും സർക്കാരിന്റെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കുക. ഹിന്ദി ദേശീയ ഭാഷയോ ഔദ്യോഗിക ഭാഷയോ അല്ല. ഹിന്ദി ദിനത്തിന് പകരം ഇന്ത്യൻ ഭാഷാ ദിനം ആഘോഷിക്കണം" -സ്റ്റാലിൻ പറഞ്ഞു. "ഹിന്ദിയും മറ്റ് ഭാഷകളും തമ്മിലുള്ള വികസനത്തിനായി ചെലവഴിക്കുന്ന വിഭവങ്ങളിലെ വലിയ വ്യത്യാസം കേന്ദ്രം നികത്തണം. കേന്ദ്രം ഹിന്ദിയും സംസ്‌കൃതവും ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ മാത്രമേ അടിച്ചേൽപ്പിക്കുകയുള്ളൂ" -ദേശീയ വിദ്യാഭ്യാസ നയത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - "Stop Attempts To Make India Hindia": MK Stalin's Swipe At Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.