ഹൈദരാബാദ്: അധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങിയാൽ എന്തു ചെയ്യും. സന്തോഷം എന്നു കരുതി സ്വന്തം കാര്യങ്ങളിൽ ഏർപ്പെടുന്നവരുണ്ടാകാം. എന്നാൽ ഹൈദരാബാദിലെ ഒരു വിരുതൻ ക്ലസിലിരുന്ന് ഉറങ്ങുന്ന ഗണിത അധ്യാപകെൻറ ഫോേട്ടാ മൊെബെൽ ഫോണിൽ പകർത്തി വാട്സ് ആപ്പിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് അയച്ചു കൊടുത്തു. ഉടൻ കിട്ടി സാറിന് സസ്പെൻഷൻ. പക്ഷേ, കാര്യങ്ങൾ അവിടംകൊണ്ട് നിന്നില്ല.
അധ്യാപകനെ സസ്പെൻറ് ചെയ്തത് മറ്റ് അധ്യാപകരെ ചൊടിപ്പിച്ചു. ക്രുദ്ധരായ അധ്യാപകർ പൊലീസിനെ സമീപിച്ചു. െപാലീസെത്തി സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർഥിയെ പിടികൂടി സ്കൂൾ ഗ്രൗണ്ടിലെ േപാസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. അധ്യാപകർ നോക്കി നൽക്കേ രണ്ടു െപാലീസുദ്യോഗസ്ഥർ വിദ്യാർഥിെയ വടികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. എന്നാൽ വിദ്യാർഥിെയ മർദിച്ചെന്ന കാര്യം പൊലീസ് നിഷേധിച്ചു. സ്കൂൾ കോമ്പൗണ്ടിൽ മദ്യപിച്ചതിനാലാണ് വിദ്യാർഥിെയ പിടികൂടിയതെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.