യു.പി.എസ്​.സി ജിഹാദ്​: മുസ്​ലിംകൾ പരീക്ഷ ജയിക്കാനും ജിഹാദ്​ നടത്തുന്നുവെന്ന്​ സുദർശൻ ടി.വി എഡിറ്റർ ഇൻ ചീഫ്​

മുസ്​ലിംകളുടെ പലതരം ജിഹാദുകളെ കുറിച്ച്​ രാജ്യത്ത്​ സംഘപരിവാർ പ്രചരണം നടത്താറുണ്ട്​. ഇതിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചതാണ്​ ലൗ ജിഹാദ്​. അങ്ങിനൊന്നില്ല എന്ന്​ രാജ്യത്തെ അന്വേഷണ ഏജൻസികളും കോടതിയും വിധിച്ചിട്ടും ഇപ്പോഴും വിവിധ സന്ദർഭങ്ങളിൽ ഉയർന്നുവരാറുള്ള ഒന്നാണ്​ ലൗ ജിഹാദ്​. ഇൗ ഗണത്തിൽ ഏറ്റവും പുതിയതാണ്​ യു.പി.എസ്​.സി ജിഹാദ്​.

കേട്ടാൽ ചിരിവരുമെങ്കിലും ഇൗ വിഷയത്തിൽ ടെലിവിഷൻ ചർച്ചവരെ നടന്നുകഴിഞ്ഞു എന്നതാണ്​ സത്യം. സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കെ ത​െൻറ ട്വിറ്റർ ഹാൻഡിലിൽ ഇതുസംബന്ധിച്ച്​ ഒരു ട്രെയിലറും പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. യ്രെിലറിൽ വളരെ ഗൗരവത്തിൽ സുരേഷ്​ ചോദിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്​.

'ഉന്നത​ സർക്കാർ ജോലികളിൽ മുസ്​ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെ​െട്ടന്ന്​ മുസ്​ലിംകൾ എങ്ങിനെ ​െഎ.എ.എസ്​, ​െഎ.പി.എസ്​ പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക്​ നേടി ഇത്രയും കൂടുതൽ മുസ്​ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്​. ജാമിയയിലെ ജഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്​ഥരും ആയാലുള്ള അവസ്​ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്​ലിംകൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു' യു.പി.എസ്​.സി ജിഹാദ് എന്ന ഹാഷ്​ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്​.


ഇയാളുടെ ട്വിറ്റർ അകൗണ്ടിൽ കവർ ഫോ​േട്ടായായി നൽകിയിരിക്കുന്നത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത്​ ഷായോടും ഒപ്പമുള്ള ഫോ​േട്ടായാണ്​. സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും മതപരമായ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും സുരേഷ് ചാവങ്കെ കുപ്രസിദ്ധനാണ്.

ഇത്തരം നിരുത്തരവാദപരവുമായ പത്രപ്രവർത്തനത്തെ അപലപിച്ച് ഐപിഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്​.വാർത്താചാനൽ എഡിറ്റർക്കെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്ന് വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.