യു.പി.എസ്.സി ജിഹാദ്: മുസ്ലിംകൾ പരീക്ഷ ജയിക്കാനും ജിഹാദ് നടത്തുന്നുവെന്ന് സുദർശൻ ടി.വി എഡിറ്റർ ഇൻ ചീഫ്
text_fieldsമുസ്ലിംകളുടെ പലതരം ജിഹാദുകളെ കുറിച്ച് രാജ്യത്ത് സംഘപരിവാർ പ്രചരണം നടത്താറുണ്ട്. ഇതിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ചതാണ് ലൗ ജിഹാദ്. അങ്ങിനൊന്നില്ല എന്ന് രാജ്യത്തെ അന്വേഷണ ഏജൻസികളും കോടതിയും വിധിച്ചിട്ടും ഇപ്പോഴും വിവിധ സന്ദർഭങ്ങളിൽ ഉയർന്നുവരാറുള്ള ഒന്നാണ് ലൗ ജിഹാദ്. ഇൗ ഗണത്തിൽ ഏറ്റവും പുതിയതാണ് യു.പി.എസ്.സി ജിഹാദ്.
കേട്ടാൽ ചിരിവരുമെങ്കിലും ഇൗ വിഷയത്തിൽ ടെലിവിഷൻ ചർച്ചവരെ നടന്നുകഴിഞ്ഞു എന്നതാണ് സത്യം. സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കെ തെൻറ ട്വിറ്റർ ഹാൻഡിലിൽ ഇതുസംബന്ധിച്ച് ഒരു ട്രെയിലറും പോസ്റ്റ് ചെയ്തിട്ടുണ്ട്. യ്രെിലറിൽ വളരെ ഗൗരവത്തിൽ സുരേഷ് ചോദിക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണ്.
'ഉന്നത സർക്കാർ ജോലികളിൽ മുസ്ലിംകളുടെ എണ്ണം കൂടുന്നു. ഇത്ര പെെട്ടന്ന് മുസ്ലിംകൾ എങ്ങിനെ െഎ.എ.എസ്, െഎ.പി.എസ് പോലുള്ള ഉയർന്ന പരീക്ഷകളിൽ ജയിക്കുന്നു. ഇത്രയും കഠിന പരീക്ഷകളിൽ ഉന്നത മാർക്ക് നേടി ഇത്രയും കൂടുതൽ മുസ്ലിംകൾ ജയിക്കാനുള്ള രഹസ്യം എന്താണ്. ജാമിയയിലെ ജഹാദികൾ നമ്മുടെ ജില്ല അധികാരികളും വിവിധ മന്ത്രാലയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും ആയാലുള്ള അവസ്ഥ എന്താകും. രാജ്യത്തെ ഭരണസംവിധാനങ്ങൾ മുസ്ലിംകൾ പിടിച്ചെടുക്കുന്നതിനുപിന്നിലെ രഹസ്യം വെളിപ്പെടുന്നു' യു.പി.എസ്.സി ജിഹാദ് എന്ന ഹാഷ്ടാഗിലായിരുന്നു ഇയാൾ പരിപാടിയുടെ പ്രചരണം നടത്തിയത്.
ഇയാളുടെ ട്വിറ്റർ അകൗണ്ടിൽ കവർ ഫോേട്ടായായി നൽകിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഒപ്പമുള്ള ഫോേട്ടായാണ്. സാമുദായിക സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും മതപരമായ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നതിനും സുരേഷ് ചാവങ്കെ കുപ്രസിദ്ധനാണ്.
ഇത്തരം നിരുത്തരവാദപരവുമായ പത്രപ്രവർത്തനത്തെ അപലപിച്ച് ഐപിഎസ് അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.വാർത്താചാനൽ എഡിറ്റർക്കെതിരെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണെന്ന് വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.