ന്യൂഡൽഹി: മുഖ്യധാര ടെലിവിഷൻ ചാനലുകളിലൂടെ പുറത്തുവരുന്ന വിദ്വേഷ പ്രസംഗത്തിൽ അവതാരകരുടെ പങ്ക് വളരെ വലുതാണെന്ന് സുപ്രീംകോടതി. വിദ്വേഷക പ്രസംഗങ്ങൾ വർധിക്കുേമ്പാൾ ഇത്തരം ചാനലുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാരെ സർക്കാർ കാഴ്ചക്കാരായി തുടരുന്നതെന്താണെന്നും സുപ്രീംകോടതി ചോദിച്ചു. മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമുള്ള ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ ആരുമില്ല. ഇത്തരം പ്രസംഗങ്ങൾ പുറത്തുവരുന്നതിൽ അവതാരകർക്കും തുല്യ പങ്കുണ്ട്.
പത്രസ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. നമ്മുടെ പത്രസ്വാതന്ത്ര്യം യു.എസിലെ പോലെ സ്വതന്ത്രമല്ല. എവിടെ നിയന്ത്രണരേഖ വെക്കണം എന്നതിൽ വ്യക്തത വേണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹരജികൾ സ്വീകരിച്ചുകൊണ്ട് ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗം ഒരു പാളിയാണ്. ഒരാളെ കൊല്ലുന്നതു പോലെ തന്നെ.
നിങ്ങൾക്കിത് വിവിധ രീതിയിൽ ചെയ്യാം... ചിലപ്പോൾ പതുക്കെ, അല്ലെങ്കിൽ മറ്റ് വഴികളിലൂടെ. വിദ്വേഷ പ്രസംഗത്തിൽ കാഴ്ചക്കാർക്ക് താൽപര്യമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കവെ കോടതി ചൂണ്ടിക്കാട്ടി. ഈവിഷയത്തിൽ സർക്കാർ എതിർ നിലപാട് സ്വീകരിക്കരുതെന്നും കോടതിയെ സഹായിക്കണമെന്നും അഭ്യർഥിച്ചു. വിഷയം അടുത്ത നവംബർ 23ന് വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ നിലവിലുള്ള നിയമം നടപ്പാക്കാൻ മുൻകൈയെടുക്കുമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ലോ കമ്മീഷൻ 2017ൽ പ്രത്യേക നിയമങ്ങൾ ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.