ന്യൂഡൽഹി: 20 ആഴ്ച പിന്നിട്ട ഗർഭം അടിയന്തര സാഹചര്യങ്ങളിൽ അലസിപ്പിക്കുന്നത് സംബന്ധിച്ച് സ്ഥിരം മാർനിർദേശങ്ങൾ വേണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിെൻറ നിലപാട് അറിയാൻ നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ആരോഗ്യം, വനിത-ശിശുവികസന മന്ത്രാലയങ്ങൾക്കും മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. നാലാഴ്ചക്കകം മറുപടി നൽകണമെന്നാണ് നിർദേശം. അതേസമയം, 1971ലെ മെഡിക്കൽ ടെർമിനേഷൻ ഒാഫ് പ്രഗ്നൻസി ആക്ട് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നത് ഇൗ നിയമപ്രകാരം കുറ്റകരമാണ്. വിഷയം നിയമ നിർമാണത്തിെൻറ പരിധിയിൽ വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കർണാടകയിലെ അനുശ രവീന്ദ്ര സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ് അയക്കാൻ ഉത്തരവുണ്ടായത്.
1971ലെ നിയമം ഭേദഗതി ചെയ്യണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം. ബലാത്സംഗത്തിന് ഇരയാകുകയോ ഗർഭസ്ഥ ശിശുവിന് ഗുരുതര പ്രശ്നങ്ങളുണ്ടാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന വിധത്തിൽ നിയമ ഭേദഗതി വേണമെന്നാണ് ആവശ്യം. അഡ്വ. അഭിനവ് രാമകൃഷ്ണ മുഖേനയാണ് ഹരജി ഫയൽ ചെയ്തത്. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നത് സംബന്ധിച്ച കേസുകളിൽ പരിശോധന നടത്തി തീരുമാനമെടുക്കാൻ സ്ഥിരം സമിതി വേണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.