ന്യൂഡൽഹി: സൈന്യത്തിലെ ഒരു റാങ്ക് ഒരു പെൻഷൻ നയം ശരിവെച്ച് സുപ്രീം കോടതി. 2015ൽ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ മൂന്നു സൈനിക മേധാവികൾക്കുമയച്ച അറിയിപ്പ് ഭരണഘടനക്ക് വിരുദ്ധമല്ലെന്നും ഏകപക്ഷീയമല്ലെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സൈന്യത്തിലെ ഒരു റാങ്ക് ഒരു പെൻഷൻ നയം ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യൻ എക്സ് സർവിസ് മെൻ മൂവ്മെന്റ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. 2014 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിൽ ഒരു റാങ്ക് ഒരു പെൻഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും അഞ്ചു വർഷം കൂടുമ്പോൾ ഇതുപരിഷ്കരിക്കണമെന്ന നിർദേശപ്രകാരം 2019 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കണമെന്നും കോടതി പറഞ്ഞു.
2011 ഡിസംബർ 10ന് രാജ്യസഭയുടെ മേശപ്പുറത്തുവെച്ച ഭഗത് സിങ് കോഷിയാരി റിപ്പോർട്ട് പ്രകാരമാണ് കേന്ദ്രം നയത്തിന് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.