ചെന്നൈ: തമിഴ്നാട്ടിലെ അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാർ നൽകിയ ഹരജി മദ്രാസ് ൈഹകോടതി ഇന്ന് പരിഗണിക്കും. സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദിനകര പക്ഷത്തെ എം.എൽ.എമാർ കോടതിയെ സമീപിച്ചിത്. സ്പീക്കർ പി. ധനപാൽ അേയാഗ്യരാക്കിയ 18 വിമത എം.എൽ.എമാർ കഴിഞ്ഞ ദിവസം നൽകിയ ഹരജി ചൊവ്വാഴ്ച ഫയലിൽ സ്വീകരിച്ചു. അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്ന ആവശ്യം അംഗീകരിച്ച ജസ്റ്റിസ് എം. ദുരൈസാമി കേസ് ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.
നിയമസഭയിൽ വിശ്വാസവോെട്ടടുപ്പ് ഉണ്ടായാൽ ഭരണഘടന ബാധ്യത നിർവഹിക്കുന്നതിന് ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണെമന്ന് എം.എൽ.എമാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.ആർ. രാമൻ ബോധിപ്പിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ സൽമാൻ ഖുർശിദ്, ദുഷ്യന്ത് ദവെ എന്നിവർ ബുധനാഴ്ച വിമതർക്ക് വേണ്ടി കോടതിയിൽ ഹാജരാവും. വിശ്വാസവോെട്ടടുപ്പ് തേടാൻ പളനിസാമി സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നൽകിയ ഹരജിയും തുടർ വാദത്തിനായി ഇന്ന് പരിഗണിക്കും.
മുൻ കേന്ദ്രമന്ത്രികൂടിയായ കപിൽ സിബലാണ് പ്രതിപക്ഷ നേതാവ് സ്റ്റാലിെൻറ അഭിഭാഷകൻ. കൂറുമാറ്റ നിരോധന നിയമപ്രകാരം അേയാഗ്യരാക്കിയത് തടയണമെന്നാവശ്യപ്പെട്ട് വിമത എം.എൽ.എമാർ മുമ്പ് നൽകിയ ഹരജിയിൽ പളനിസാമി സർക്കാർ വിശ്വാസവോട്ട് തേടരുതെന്ന സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.