കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂര്‍, അറവകുറിച്ചി, തിരുപ്പറകുണ്‍റം, പുതുശ്ശേരിയിലെ നെല്ലിത്തോപ്പ് എന്നീ നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. തഞ്ചാവൂരില്‍ രംഗസ്വാമി (അണ്ണാ ഡി.എം.കെ), അഞ്ജുകംഭൂപതി (ഡി.എം.കെ) ഉള്‍പ്പെടെ 14 സ്ഥാനാര്‍ഥികളും അറവകുറിച്ചിയില്‍ കെ.സി. പളനിസ്വാമി (ഡി.എം.കെ), ശെന്തില്‍ബാലാജി (അണ്ണാ ഡി.എം.കെ) ഉള്‍പ്പെടെ 39 സ്ഥാനാര്‍ഥികളും തിരുപ്പറകുണ്‍റത്തില്‍ ഡോ. ശരവണന്‍ (ഡി.എം.കെ), ബോസ് (അണ്ണാ ഡി.എം.കെ) എന്നിവരുള്‍പ്പെടെ 28 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടിയത്. നെല്ലിത്തോപ്പില്‍ നാരായണസ്വാമി (കോണ്‍ഗ്രസ്), ഓം ശക്തിശേഖര്‍ (അണ്ണാ ഡി.എം.കെ) ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. തഞ്ചാവൂര്‍ (69.41), അറവകുറിച്ചി (82.15), തിരുപ്പറകുണ്‍റം (71), നെല്ലിത്തോപ്പ് (86) എന്നിങ്ങനെയാണ് പോളിങ് ശതമാനം രേഖപ്പെടുത്തിയത്.
തഞ്ചാവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാച്ചിയാര്‍ ഗവ. ആര്‍ട്സ് കോളജിലും അറവകുറിച്ചിയിലേത് ദളവാപാളയം കുമാരസ്വാമി എന്‍ജിനീയറിങ് കോളജിലും തിരുപ്പറകുണ്‍റത്തിലേത് മധുര മെഡിക്കല്‍ കോളജിലും നെല്ലിത്തോപ്പിലേത് ഭാരതിദാസന്‍ വനിത കോളജിലുമാണ് നടക്കുക.
ഇവിടങ്ങളില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനം ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.