ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങൾക്ക് തുടക്കമിട്ട് കമ്പനി. നടത്തിപ്പ് ചെലവ് കുറക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റയുടെ നീക്കം. എയർ ഏഷ്യ ഇന്ത്യയിലെ 84 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമാണ്.
ഇതിനൊപ്പം വിസ്താരയുടേയും എയർ ഇന്ത്യയുടേയും ഷെഡ്യുളുകൾ ക്രമീകരിക്കുന്നത് സംബന്ധിച്ച് സിംഗപ്പൂർ എയർലൈൻസുമായി ചർച്ച തുടങ്ങിയതായും ടാറ്റ അറിയിച്ചു. വിസ്താരയിൽ 51 ശതമാനം ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്‍റെ കൈയിലാണ്.
എയർ ഏഷ്യയെ എയർ ഇന്ത്യയിൽ ലയിപ്പിക്കുന്നതാണ് ടാറ്റയെ സംബന്ധിച്ചടുത്തോളം ഏറ്റവും ആദായകരമായ തീരുമാനമെന്ന് വിദഗ്ധർ പറയുന്നു. ഇത് ഒറ്റ എയർലൈൻ സ്ഥാപിക്കുന്നതിന് ടാറ്റയെ സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇരു കമ്പനികളേയും ലയിപ്പിക്കുന്നത് സംബന്ധിച്ച് ടാറ്റ സൺസ് നിരവധി യോഗങ്ങൾ നടത്തിയിട്ടുണ്ട്. ജീവനക്കാരുടെ സംയോജനം, എയർക്രാഫ്റ്റ് ക്വാളിറ്റി, സുരക്ഷാ പരിശോധന തുടങ്ങിയവയെ കുറിച്ചായിരുന്നു ചർച്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.