പുനെ: ഹിൻജെവാഡെ രാജീവ് ഗാന്ധി ഇൻഫോടെക്പാർക്കിൽ ഒരു മരണം കൂടി. ഇൻഫോടെക്പാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസ് ജീവനക്കാരനായ അഭിഷേക് കുമാർ(23) ഫ്ലാറ്റിലെ ഫാനിൽ തൂങ്ങി മരിച്ചു.
സോഫ്റ്റ്വേർ എഞ്ചിനീയറായ അഭിേഷക് കാൺപൂർ സ്വദേശിയാണ്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഒരേ മുറിയിൽ കഴിയുന്ന കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഉറങ്ങണമെന്ന് പറഞ്ഞ് അഭിഷേക് റൂമിൽ പോയി വാതിൽ അടച്ച് കുറ്റിയിട്ടു. കുറച്ച് സമയത്തിനുശേഷം ഇവരുെട മറ്റൊരു സുഹൃത്ത് ഫോണിൽ വിളിച്ച് അഭിഷേക് ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് റൂമിെൻറ ജനവാതിലിലൂടെ നോക്കിയ സുഹൃത്തുക്കൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന അഭിഷേകിനെയാണ്. അടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
അഭിഷേക് സുഹൃത്തിന് ആത്മഹത്യാ കുറിപ്പോ ഫോേട്ടായോ അയച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രണയ ബന്ധം തകർന്നതു മൂലം നിരാശനായിരുന്നു അഭിഷേക് എന്നാണ് പ്രാഥമികാന്വേഷണത്തിൽ നിന്ന് വ്യക്തമായത്. എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നുണ്ട്. അഭിഷേകിെൻറ ഫോൺ പരിേശാധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇൗആഴ്ച രാജീവ് ഗാന്ധി ഇൻഫോടെക്ക്പാർക്കിലെ മരണമടയുന്ന രണ്ടാമത്തെ ജീവനക്കാരനാണ് അഭിഷേക്. കഴിഞ്ഞദിവസം ഇൻഫോസിസ് ജീവനക്കാരിയായ കോഴിക്കോട് സ്വദേശി രസിലയെന്ന യുവതി കൊല്ലെപ്പട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.