പട്‌ന: ആര്‍.ജെ.ഡി. നേതാവും ലാലുപ്രസാദ് യാദവിെൻറ മൂത്തമകനുമായ തേജ് പ്രതാപ് യാദവ് വിവാഹമോചന ഹരജി പിന്‍വലിച്ചു. നവംബർ മൂന്നിനാണ് ഭാര്യ ഐശ്വര്യ റായിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി തേജ് പ്രതാപ് കോടതിയിൽ ഹരജി നൽകിയത്.
വിവാഹമോചനമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്ന ദമ്പതികളെ അനുനയിപ്പിക്കാന്‍ ലാലുപ്രസാദ് യാദവും റാബ്‌റി ദേവിയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചതെന്നാണ് സൂചന. ആദ്യഘട്ടത്തിൽ അനുനയനശ്രയമങ്ങൾക്ക് പിടികൊടുക്കാതിരുന്ന തേജ് പ്രതാപ് വീട് വിട്ടിറങ്ങുകയും വിവാഹമോചനത്തിന് കുടുംബം അനുവദിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആറു മാസം മുമ്പാണ് തേജ് പ്രതാപിെൻറ ആര്‍ഭാടവിവാഹം നടന്നത്. മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ ചന്ദ്രിക റായ് എം.എൽ.എയുടെ മകളും ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയായിരുന്നു വധു.
വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച തേജ് പ്രതാപ് തങ്ങൾ തമ്മിൽ വൻ അകലമുണ്ടെന്നും ഒരിക്കലും അടുക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. ‘താൻ ഉത്തര ധ്രുവത്തിലും അവർ ദക്ഷിണ ധ്രുവത്തിലുമാണ് ജീവിക്കുന്നത്. മാതാപിതാക്കളുടെ മുന്നിൽ വച്ച് പലതവണ വഴക്ക് കൂടേണ്ടിവന്നു. ഇനിയും അവരോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അസന്തുഷ്ടിയും സമ്മർദവുമില്ലാതെ ഒരു നിമിഷം പോലും ഇൗ ആറുമാസത്തിനിടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’ - എന്നതായിരുന്നു പ്രതാപിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.