മുംബൈ: മഹാരാഷ്ട്രയിലെ കൽവയിലുള്ള ഗ്യാസ് ഏജന്‍സിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. നാലുപേർക്കും 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും പൊട്ടിത്തെറിയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
കൽവയിലെ ശിവശക്തി നഗറിലുള്ള ഭാരത് ഗ്യാസ് ഏജൻസിയിൽ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. പരിക്കേറ്റ തൊഴിലാളികളെ ചികിത്സക്കായി കൽവയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സത്യം മംഗൾ യാദവ്, അനുരാഗ് സിങ്, രോഹിത് യാദവ്, ഗണേഷ് ഗുപ്ത എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.