ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്​; രോഗമുക്തി നിരക്ക് 69.80 ശതമാനം

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്ന ഇന്ത്യയിൽ രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 22,68,676 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 871 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 45,257 ആയി. ആരോഗ്യമന്ത്രാലയത്തി​െൻറ ഒൗദ്യോഗിക കണക്ക്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.99 ശതമാനമാണ്​.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 15,83,490 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 69.80 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 28.21 ശതമാനമാണ്​​. 6,39,929 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​.

ആഗസ്​റ്റ്​ ഒമ്പത്​ വരെയുള്ള കണക്ക്​ പ്രകാരം രാജ്യത്ത്​ 2,45,83,558 കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.