ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് 69.80 ശതമാനം
text_fields
ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്ന ഇന്ത്യയിൽ രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 22,68,676 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 871 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 45,257 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ ഒൗദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.99 ശതമാനമാണ്.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 15,83,490 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 69.80 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 28.21 ശതമാനമാണ്. 6,39,929 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്.
ആഗസ്റ്റ് ഒമ്പത് വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 2,45,83,558 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്ന് ഐ.സി.എം.ആർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.