ഇബ്രാഹീമിനെതിരായ എൻ.ഐ.എ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലിടച്ച വയനാട് മേപ്പാടിയിലെ എന്‍.കെ. ഇബ്രാഹിമിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേരള ഹൈകോടതി ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി. രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് എൻ.ഐ.എ ഹരജി തള്ളിയത്.

ഹൈകോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2014ൽ മാവോവാദി രൂപേഷ്, കന്യ, അനൂപ് മാത്യു എന്നിവര്‍ വെള്ളമുണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയാക്കിയാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - The Supreme Court rejected the NIA petition against Ibrahim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.