ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ പ്രത്യേക വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു

ടെൽഅവീവ്: ‘ഓപറേഷൻ അജയ്’യുടെ ഭാഗമായി ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. ടെൽഅവീവ് വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘം വിമാനമിറങ്ങും.

‘ഓപറേഷൻ അജയ്’യുടെ ഭാഗമായി ഇന്ത്യൻ പൗരന്മാരുമായി ആദ്യ വിമാനം വെള്ളിയാഴ്ചയും രണ്ടാമത്തെ വിമാനം ഇന്നും ഡൽഹിയിൽ എത്തിയിരുന്നു. ആദ്യ വിമാനത്തിൽ ഏഴു മലയാളികൾ ഉൾപ്പെടെ 212 പേരും രണ്ടാമത്തെ വിമാനത്തിൽ രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടെ 235 പേരും തിരിച്ചെത്തി. ഇതുവരെ 447 പേരാണ് മടങ്ങിയെത്തിയത്.

യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഒക്ടോബർ 11നാണ് കേന്ദ്ര സർക്കാർ ‘ഓപറേഷൻ അജയ്’ പ്രഖ്യാപിച്ചത്.

18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. ഫലസ്തീനില്‍ പതിനേഴും. രോഗികളെയും പ്രായമായവരെയും പരിചരിക്കുന്ന കെയര്‍ ഗിവേഴ്സ്, വിദ്യാർഥികൾ, ഐ.ടി ജീവനക്കാർ, വജ്ര വ്യാപാരികൾ എന്നിവരാണ് ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിൽ അധികവും.

Tags:    
News Summary - The third flight of Operation Ajay has departed from Tel Aviv to Delhi: Embassy of India in Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.