ന്യൂഡൽഹി: മരുന്ന് നിർമാതാക്കളിൽനിന്ന് കോവിഡ് വാക്സിൻ നേരിട്ട് വാങ്ങാൻ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചു. കേന്ദ്ര സർക്കാറിെൻറ നിയന്ത്രണങ്ങൾ വാക്സിൻ ക്ഷാമത്തിന് ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടർന്നാണ് നയമാറ്റം. 18 വയസ്സിനു മുകളിലുളള എല്ലാവർക്കും വാക്സിൻ മേയ് ഒന്നു മുതൽ നൽകി തുടങ്ങുകയുമാണ്.
കേന്ദ്രസർക്കാറാണ് വിവിധ സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ ക്വോട്ട നിശ്ചയിച്ചു നൽകിപ്പോന്നത്. ഇനി സംസ്ഥാനങ്ങൾക്ക് നേരിട്ട് നിർമാതാക്കളെ സമീപിക്കാം. കമ്പനികളുടെ പക്കൽ വിതരണം ചെയ്യാനുള്ളതിെൻറ പകുതി ഇങ്ങനെ സംസ്ഥാനങ്ങൾക്കും തുറന്ന വിപണിയിലുമായി നൽകാം. വില മുൻകൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്.
കേന്ദ്ര സർക്കാറിെൻറ വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ, മറ്റു മുൻനിര പ്രതിരോധ പ്രവർത്തകർ, 45 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് കുത്തിവെപ്പ് സൗജന്യമായിരിക്കും.
കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവർക്കും വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പട്ടിരുന്നു.
അതേസമയം, ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾക്ക് ഒപ്പം രാജ്യത്തെ വാക്സിൻ ഉൽപാദനം വർധിപ്പിച്ചും നിലവിലെ വാക്സിൻ ഞെരുക്കം പരിഹരിക്കാമെന്നാണ് കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമായിരുന്നു ജനുവരി 16ന് ആരംഭിച്ച ആദ്യഘട്ട വാക്സിൻ നൽകിയിരുന്നത്. പിന്നീട് 60 വയസ്സിന് മുകളിലുള്ളവർക്കും മറ്റ് രോഗങ്ങളുള്ള 45ന് മുകളിലുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചു. ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ തുടങ്ങി.
മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിക്കുേമ്പാൾ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സിെൻറ 50 ശതമാനം കേന്ദ്രസർക്കാറിന് നൽകണം. ബാക്കിയുള്ള 50 ശതമാനം പൊതുമാർക്കറ്റിലും സംസ്ഥാനങ്ങൾക്കുമായി കമ്പനികൾക്ക് നേരിട്ട് വിറ്റഴിക്കാം. വില മേയ് ഒന്നിന് മുമ്പ് പ്രസിദ്ധപ്പെടുത്തണം.
സംസ്ഥാന സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വ്യവസായസ്ഥാപനങ്ങൾക്കും അവരിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങാം. കേന്ദ്ര സർക്കാറിന് ലഭിക്കുന്ന വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് േക്വാട്ട നിശ്ചയിച്ച് നൽകും. കേന്ദ്രം കൂടുതൽ രോഗവ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും. വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ േക്വാട്ടയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.