ബംഗളൂരു: ചാമരാജ നഗറിലെ ഹനൂർ താലൂക്കിലെ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് 11 േപർ മരിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. സുളുവാഡി സ്വദേശികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ചിന്നപ്പി, മാനേജർ മുരുഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരുകയാണ്. ചോദ്യംചെയ്യലിനായി ക്ഷേത്രത്തിലെ പൂജാരി മഹാദേവയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ചികിത്സയിലുള്ള 29 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ ചാമരാജനഗറിലെയും മൈസൂരുവിലെയും ബംഗളൂരുവിലെയും വിവിധ ആശുപത്രികളിലായി 93 പേരാണ് ചികിത്സ തേടുന്നത്.
പൂജാചടങ്ങിന് ശേഷം പ്രസാദമായി വിശ്വാസികൾക്ക് നൽകിയ തക്കാളിച്ചോറിൽ കീടനാശിനി ചേർത്തതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് ലാബിലെ പരിശോധന ഫലത്തിനു ശേഷമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ. ക്ഷേത്രത്തിൽ രണ്ടു സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും ഇത് വിഷം കലർത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും ചാമരാജനഗറിെൻറ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന്മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.