മെയിൻപുരി (യു.പി): 24 ദലിതരെ കൊന്ന കേസിൽ 40 വർഷത്തിനുശേഷം മൂന്ന് പേർക്ക് വധശിക്ഷ. 1981ൽ സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ദലിതരെ കൊലപ്പെടുത്തിയ കേസിൽ പ്രത്യേക കോടതിയുടേതാണ് വിധി.
60ഉം 70ഉം വയസ്സ് പ്രായമുള്ളവർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ 20, 30 വയസ്സുള്ളപ്പോഴാണ് കൊല നടത്തിയത്. വധശിക്ഷക്ക് പുറമെ, 50,000 രൂപ പിഴയും ചുമത്തി.
1981 നവംബർ 18ന് വൈകുന്നേരം 4.30 ഓടെ കാക്കി വസ്ത്രം ധരിച്ച 17 പേരടങ്ങുന്ന കൊള്ളസംഘം ദേഹോളിയിൽ അതിക്രമിച്ചു കയറി ആറ് മാസവും രണ്ട് വയസ്സുമുള്ള കുഞ്ഞുങ്ങളെയടക്കം 24 പേരെയാണ് വെടിവെച്ചുകൊന്നത്. പ്രതികളിൽ 14 പേർ വിചാരണ കാലത്ത് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.