ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ യു.എ.ഇയിലേക്കും മാലദ്വീപിലേക്കും നാവിക കപ്പലുകൾ പുറപ്പെട്ടു

മുംബൈ: കോവിഡ് ലോക്​ഡൗണിനിടെ മാലദ്വീപിലും യു.എ.ഇയിലും കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ മൂന്ന് നാവിക കപ്പലുകൾ അയച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു. മുംബൈയിൽ നിന്ന്​ പുറപ്പെട്ട കപ്പലുകൾ ​െകാച്ചി തീരത്താണ്​ തിരകെയെത്തുക.

മാലദ്വീപിലേക്ക്​ ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ എന്നിവ തിങ്കളാഴ്ച രാത്രി പുറപ്പെട്ടു. യു.എ.ഇയിലെ പ്രവാസികൾക്കായി ഐ‌.എൻ.‌എസ് ഷാർദുൽ എന്ന കപ്പലാണ്​ പോയത്​. ഇത്​ ദു​ൈബയിലേക്ക് പുറപ്പെട്ടതായും പ്രതിരോധ മ​ന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Three ships sent to Maldives UAE-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.