ബംഗ്ളുരു: കർണാടക സർക്കാരിെൻറ വിവാദമായ ടിപ്പു ജയന്തി ആഘോഷം ഭരണപരമായ തീരുമാനമാണെന്നും ഇതിൽ ഇടെപടാനാവില്ലെന്നും ഹൈകോടതി. ടിപ്പു ജയന്തി ആഘോഷത്തെ എതിർത്തു കൊണ്ടുള്ള ഹരജിയിലാണ് കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്.
ടിപ്പു സ്വതന്ത്ര സമരസേനാനിയല്ല സ്വന്തം താൽപ്പര്യങ്ങളെ സംരക്ഷിച്ച രാജാവായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ചും ഇൗ വിഷയത്തിലുള്ള പ്രക്ഷോഭത്തിനിടെ രണ്ടുപ്പേർ കഴിഞ്ഞ വർഷം മരിച്ച സാഹചര്യത്തിൽ, 18ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജാവിെൻറ ജയന്തി നവംബർ 10ന് ആഘോഷിക്കേണ്ടതിെൻറ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
കർണാടകയിലെ ബി.ജെ.പി ആർ.എസ്.എസ് അനുഭാവികളാണ് ടിപ്പു ജയന്തി ആഘോഷത്തെ എതിർത്ത് രംഗത്തെത്തിയിട്ടുള്ളത്. ടിപ്പു സുൽത്താൻ ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിൽ നിന്നും ആളുകളെ നിർബന്ധപുർവ്വം ഇസ്ലാമിലേക്ക് മതം മാറ്റി. ഇത്തരത്തിലുള്ള ഒരാളുടെ ജയന്തി ആേഘാഷിക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ വാദം.
എന്നാൽ ഇൗ നിലപാടിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ വ്യക്തിയാണ് ടിപ്പു. അതുകൊണ്ട് തന്നെ അദ്ദേഹം ബഹുമാനം അർഹിക്കുന്നവെന്ന് കോൺഗ്രസ് പറഞ്ഞു.
ഇൗ മാസം 8ാം തീയ്യതി ടിപ്പു ജയന്തിക്കെതിരെ ആർ.എസ്.എസ് ബംഗ്ളുരുവിൽ വൻ റാലി നടത്തുന്നുണ്ട്. ഇൗയൊരു പശ്ചാത്തലത്തിലാണ് കോടതി കേസിൽ ഇടെപടാൻ കഴിയിലെന്ന് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിരവധി രാജാക്കൻമാരുണ്ട്, അതിൽ ടിപ്പുവിെൻറ ജയന്തി മാത്രമാഘോഷിക്കുന്നത് ശരിയല്ലെന്ന് ഹരജിക്കാരനു വേണ്ടി ഹാജരയായ അഭിഭാഷകൻ പവൻ ഷെട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.