കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നേതാവ് അശോക് സാവുവാണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിലെ ജഗത്ദാലിൽ ഉണ്ടായ വെടിവെപ്പിലാണ് അശോക് സാവു കൊല്ലപ്പെട്ടത്. വെടിവെപ്പിനെത്തുടർന്ന് പരിക്കേറ്റ അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശോകിന്റെ മരണവാർത്ത പുറത്ത് വന്നതിനെ തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തിൽ നോർത്ത് 24 പർഗാനാസിലെ ജില്ലാ അധികാരികളിൽ നിന്ന് തെരഞ്ഞെടുപ്പ് കമിഷൻ റിപ്പോർട്ട് തേടി. ആക്രമികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം 2023ലും അശോക് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ബാരക്പൂർ പൊലീസ് കമിഷണർ അലോക് രജോറിയ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടമ പിടികൂടുമെന്നും അലോക് രജോറിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.