മുത്തലാഖ്: അഞ്ച് ജഡ്ജിമാർ, അഞ്ച് സമുദായക്കാർ

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ മുത്തലാഖ് വിഷയത്തിൽ നടന്നത് ആറ് ദിവസം നീണ്ടു നിന്ന വാദപ്രതിവാദം. 2017 മെയ് 12 മുതൽ 18 വരെയായിരുന്നു സുപ്രിംകോടതിയിൽ ചൂടേറിയ വാദപ്രതിവാദം നടന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്. സിഖ്, ക്രിസ്ത്യന്‍ , പാഴ്‌സി, ഹിന്ദു മുസ്ലിം സമുദായങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്. അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​നു മു​മ്പാ​കെ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ രോ​ഹ​ത​ഗി​യാ​ണ് സ​ർ​ക്കാ​റി​​​​​​​​​​െൻറ നി​ല​പാ​ട് അന്ന് വ്യ​ക്​​ത​മാ​ക്കി​യ​ത്. മുത്തലാഖ്,  നിക്കാഹ് ഹലാല,  ബഹുഭാര്യത്വം എന്നിവ മുസ്ലിം വനിതയുടെ അന്തസ്സിനും സാമൂഹിക പദവിക്കും ആഘാതമേൽപിക്കുന്നതാണെന്നും ഇവ പിന്തുടരുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. 

സമുദായത്തിലെ പുരുഷന്മാർക്കും മറ്റു സമുദായങ്ങളിലെ വനിതകൾക്കുമുള്ള തുല്യാവകാശം മുസ്ലിം  വനിതക്ക് നിഷേധിക്കപ്പെടുകയാണ്. ഇതര രാജ്യങ്ങളിലെ മുസ്ലിം വനിതകൾക്ക് ലഭിക്കുന്ന സാമൂഹിക പദവി ഇവിടെയില്ല. മുസ്ലിംകൾക്കിടയിലെ മുത്തലാഖ്,  നിക്കാഹ് ഹലാല,  ബഹുഭാര്യത്വം എന്നിവ ഗൗരവമുള്ള പ്രശ്നങ്ങളാണെന്നും  ഇത് ൈവകാരിക  വിഷയമാണെന്നും മാർച്ച് 30ന് നിരീക്ഷിച്ച  സുപ്രീംകോടതി  ഇൗ സമ്പ്രദായങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച  ഹരജികളിൽ ഭരണഘടനബെഞ്ച്  മേയ് 11 മുതൽ വാദം കേൾക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 

ഭരണഘടനയുടെ 21ാം ഖണ്ഡിക  ഉറപ്പുനൽകുന്ന അവകാശങ്ങളും  മാന്യതയും പരമപ്രധാനമാണ്. മുത്തലാഖ് പോലുള്ള  രീതികൾ ഭരണഘടനവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജികളിലെ ആവശ്യം.  മുസ്ലിം വ്യക്തിനിയമങ്ങളിൽ കഴിഞ്ഞ അറുപത് വർഷത്തിലേറെയായി പരിഷ്കാരങ്ങൾ ഉണ്ടായിട്ടില്ലെന്നും ജനസംഖ്യയിൽ എട്ട് ശതമാനം വരുന്ന മുസ്ലിം വനിതകളുടെ പ്രശ്നമാണിതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഒറ്റയിരിപ്പിലുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ഭീതി അവരെ അലട്ടുന്നു. ഒരു മതേതര ജനാധിപത്യക്രമത്തിൽ ഒരു മതത്തിന് തുല്യവകാശവും അഭിമാനവും സാമൂഹിക പദവിയും  നിഷേധിക്കാനാവുമോ എന്നതാണ് മൗലികപ്രശ്നം. 

മു​ത്ത​ലാ​ഖി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും നി​ക്കാ​ഹ്​ ഹ​ലാ​ല, ബ​ഹു​ഭാ​ര്യ​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഭാ​വി​യി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്ക​ലി​നി​ട​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. മു​ത്ത​ലാ​ഖ്​ ഭ​ര​ണ​ഘ​ട​ന​ക്ക്​ നി​ര​ക്കാ​ത്ത​തി​നാ​ൽ അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ വ്യ​ക്​​തി​നി​യ​മ​ത്തി​​​​​​​​​െൻറ ഭാ​ഗ​മാ​ണെ​ന്നി​രി​ക്കെ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്​ മു​സ്​​ലിം സ​മു​ദാ​യം ത​ന്നെ​യാ​യി​രി​ക്ക​ണം,​ കോ​ട​തി ഇ​ട​പെ​ടാ​ൻ പാ​ടി​ല്ലെ​ന്ന്​ വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡ്​ വാ​ദി​ച്ചു. 


അമിക്കസ് ക്യൂറിയായി സൽമാൻ ഖുർഷിദ്

മുത്തലാഖ് കേസിൽ മുതിർന്ന അഭിഭാഷകനും മുൻ നിയമ മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് കോടതിക്ക് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർഥം.

പാ​പ​മെ​ന്നോ അ​ധാ​ർ​മി​ക​മെ​ന്നോ ദൈ​വം ക​ൽ​പി​ച്ച​തി​ന്​ നി​യ​മ​സാ​ധു​ത ന​ൽ​കാ​ൻ മ​നു​ഷ്യ​ന്​ ക​ഴി​യു​മോ എ​ന്ന്​ സു​പ്രീം​കോ​ട​തി ചോദിച്ചിരുന്നു.  സ​ൽ​മാ​ൻ ഖു​ർ​ശി​ദി​​​​​​​​​െൻറ വാ​ദ​മു​ഖ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ കോ​ട​തി​ അന്ന് പ​രാ​മ​ർ​ശം നടത്തിയത് . മു​ത്ത​ലാ​ഖ്​ അ​പ​രാ​ധ​മാ​ണെ​ങ്കി​ലും  ഇസ്​ലാമിൽ അ​നു​വ​ദ​നീ​യ​മാ​ണെന്ന്​​ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ ചൂണ്ടിക്കാട്ടി. മു​ത്ത​ലാ​ഖി​നെ​ക്കു​റി​ച്ച്​ ഇ​സ്​​ലാ​മി​ലെ വി​വി​ധ ചി​ന്താ​ധാ​ര​ക​ളെ​ക്കു​റി​ച്ച്​ കോ​ട​തി​ക്ക്​ ഏ​റ്റ​വും ന​ന്നാ​യി വ​ഴി​കാ​ട്ടാ​ൻ ക​ഴി​യു​ന്ന​ത്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡി​നാ​യി​രി​ക്കു​മെ​ന്ന്​ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ പ​റ​ഞ്ഞു. മു​ത്ത​ലാ​ഖ്​ മൗ​ലി​ക​മ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഇ​സ്​​ലാ​മി​ലെ എ​ല്ലാ​റ്റി​നെ​യും ലം​ഘി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഹ​ര​ജി​ക്കാ​രെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മു​ൻ കേ​ന്ദ്ര​മ​ന്ത്രി ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ പ​റ​ഞ്ഞത്.

മു​ത്ത​ലാ​ഖ്​ അ​ടി​സ്​​ഥാ​ന​പ​ര​മാ​യി വ​നി​ത​ക​ളോ​ട്​ അ​നീ​തി കാ​ട്ടു​ന്ന​താ​യി ദേ​ശ​സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ ഫോ​റ​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​വു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ രാം​ജ​ത്​ മ​ലാ​നി വാദിച്ചത്. ദൈ​വ​ത്തി​ന്​ നി​ര​ക്കാ​ത്ത രീ​തി​യാ​ണ​ത്. പു​രു​ഷ​ൻ ഏ​തു വി​ധ​ത്തി​ൽ വാ​ദി​ച്ചാ​ലും അ​ത്​ പ​രി​ഹ​രി​ച്ചെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. സ്​​ത്രീ​യാ​ണ്​ എ​ന്ന​തു​കൊ​ണ്ട്​ വ​നി​ത​ക​ളോ​ട്​ ഒ​രു​വി​ധ വി​വേ​ച​ന​വും സാ​ധ്യ​മ​ല്ല. സ്​​ത്രീ​യു​ടെ അ​വ​സ്​​ഥ മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ്​ ഏ​തു നി​യ​മ​വും. ഭ​ര​ണ​ഘ​ട​ന​യു​ടെ 13ാം അ​നു​ച്ഛേ​ദ​ത്തി​നു കീ​ഴി​ൽ മു​ത്ത​ലാ​ഖ്​ കൊ​ണ്ടു​വ​രു​ന്ന​തി​ൽ​നി​ന്ന്​ കോ​ട​തി ഒ​ഴി​ഞ്ഞു​മാ​റ​രു​തെന്ന്​ അ​േദ്ദഹം ഉണർത്തിയിരുന്നു.

മു​ത്ത​ലാ​ഖ്​ രീ​തി അ​വ​സാ​നി​ച്ചാ​ല​ത്തെ അ​ന​ന്ത​ര​ഫ​ലം എ​ന്താ​ണെ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​​ ജെ്.​എ​സ്.​ ഖെ​ഹാ​ർ പ​റ​ഞ്ഞു. മു​ത്ത​ലാ​ഖി​ൽ ഉ​ഭ​യ​ക​ക്ഷി സ​മ്മ​തം ഇ​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.മ​തം, ജാ​തി, ദേ​ശം തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള വി​വേ​ച​നം നി​രോ​ധി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നയുടെ 15ാം അ​നു​ച്ഛേ​ദം രാ​ഷ്​​ട്ര​ത്തി​​​​​​​​​െൻറ നി​യ​മ​ത്തെ​ക്കു​റി​ച്ചാ​ണ്​ പ​റ​യു​ന്ന​ത്. കോ​ട​തി​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്​ വ്യ​ക്​​തി​നി​യ​മ​മാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ് അന്ന് ​കൂ​ട്ടി​ച്ചേ​ർ​ത്തിരുന്നു.


'ഭ​ര​ണ​ഘ​ട​ന​യു​ടെ മാ​ത്ര​മ​ല്ല, ന്യൂ​ന​പ​ക്ഷ നി​യ​മ​ത്തി​​​​​​​​​​െൻറ​യും സം​ര​ക്ഷ​കരാണ് തങ്ങൾ'
മു​ത്ത​ലാ​ഖ് അ​സാ​ധു​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​യി കോ​ട​തി പ്ര​ഖ്യാ​പി​ച്ചാ​ൽ, മു​സ്​​ലിം​ക​ളു​ടെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും നി​യ​ന്ത്രി​ക്കു​ന്ന നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു. മു​ത്ത​ലാ​ഖ് സ​മ്പ്ര​ദാ​യം അ​സാ​ധു​വാ​ക്കി​യാ​ൽ വി​വാ​ഹ​േ​മാ​ച​ന​ത്തി​ന് മു​സ്​​ലിം  പു​രു​ഷ​നു മു​ന്നി​ലു​ള്ള വ​ഴി എ​ന്താ​ണെ​ന്ന് ജ​സ്​​റ്റി​സ് യു.​യു. ല​ളി​ത് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു മു​കു​ൾ രോ​ഹ​ത​ഗി​യുടെ  മ​റു​പ​ടി. എ​ന്നാ​ൽ, ചീ​ഫ് ജ​സ്​​റ്റി​സ് ജെ.​എ​സ്. േഖഹാ​ർ ഇ​ട​പെ​ട്ടു. സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന​യു​ടെ മാ​ത്ര​മ​ല്ല, ന്യൂ​ന​പ​ക്ഷ നി​യ​മ​ത്തി​​​​​​​​​​െൻറ​യും സം​ര​ക്ഷ​ക​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ത്ത​ലാ​ഖ് മ​ത​ത്തി​ന് അ​നി​വാ​ര്യ​മാ​ണോ അ​ല്ല​യോ എ​ന്ന വി​ഷ​യ​മാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തെ​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് പറഞ്ഞു. മു​ത്ത​ലാ​ഖ് പ്ര​ശ്ന​ത്തെ കോ​ട​തി തെ​റ്റാ​യ രീ​തി​യി​ലാ​ണ് സ​മീ​പി​ക്കു​ന്ന​ത് എന്നായിരുന്നു റോഹ്തഗിയുടെ വാദം. വി​ശു​ദ്ധ ഖു​ർ​ആ​ൻ വ്യാ​ഖ്യാ​നി​ക്കു​ക​യ​ല്ല കോ​ട​തി​യു​ടെ േജാ​ലി. ഒ​രു രീ​തി ഇ​സ്​​ലാ​മി​ന് ആ​വ​ശ്യ​മാ​ണോ അ​ല്ല​യോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന സ​ഭാ​ കോ​ട​തി​യ​ല്ല സു​പ്രീം​കോ​ട​തി -അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ത്ത​ലാ​ഖ് മ​ത​ത്തി​ൽ അ​വ​ശ്യം വേ​ണ്ട ഒ​ന്ന​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചാ​ൽ​ത​ന്നെ ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ഒ​രു പ​ടി​കൂ​ടി മു​ന്നോ​ട്ടു​ക​ട​ന്ന്, മു​ത്ത​ലാ​ഖ് അ​സാ​ധു​വാ​ക്ക​ണം എ​ന്ന​താ​ണ് പ്ര​സ​ക്​​ത​മാ​യ കാ​ര്യം. അ​ത് നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം.  ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​ക്ക് ഇൗ ​രീ​തി എ​തി​രാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​മാ​ണ് ആ​ദ്യം തീ​രു​മാ​നി​ക്കേ​ണ്ട​ത്. 

മു​ത്ത​ലാ​ഖി​​​​​​​​​​െൻറ മൂ​ന്നു രൂ​പ​ങ്ങ​ളും (‘ത​ലാ​ഖെ ബി​ദ്​​അ’,  ‘ത​ലാ​​ഖെ ഹ​​സ​ൻ’, ‘ത​ലാ​ഖെ അ​ഹ്സ​ൻ’) ഏ​ക​പ​ക്ഷീ​യ​വും നീ​തി​ര​ഹി​ത​വും അ​സ​മ​ത്വം നി​റ​ഞ്ഞ​തു​മാ​ണെ​ന്നി​രി​ക്കെ, കോ​ട​തി അ​വ അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന്​ എ.​ജി വാ​ദി​ച്ചു.  1937ൽ​ത​ന്നെ ശ​രീ​അ​ത്ത് നി​യ​മ​പ്ര​കാ​രം മ​ത​ത്തി​ൽ​നി​ന്ന് വി​വാ​ഹ​ത്തെ​യും  വി​വാ​ഹ​മോ​ച​ന​ത്തെ​യും വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹം, വി​വാ​ഹ​മോ​ച​ന​രീ​തി​ക​ൾ 1937െല ​നി​യ​മ​ത്തി​​​​​​​​​​െൻറ ര​ണ്ടാം വ​കു​പ്പു​പ്ര​കാ​രം ക്രോ​ഡീ​ക​രി​ച്ച്​ വ്യ​ക്​​തി​നി​യ​മ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 14, 15, 21, 51-എ ​അ​നു​ച്ഛേ​ദ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളാ​യ ലിം​ഗ​സ​മ​ത്വം, ലിം​ഗ​നീ​തി, ലിം​ഗ​വി​വേ​ച​നം, മ​നു​ഷ്യാ​വ​കാ​ശം എ​ന്നി​വ​യു​ടെ ഉ​ര​ക​ല്ലി​ലാ​ണ് അ​വ പ​രി​ശോ​ധി​ക്കേ​ണ്ട​ത്. ഏ​തെ​ങ്കി​ലു​മൊ​രു മ​ത​ത്തി​നോ വി​ശ്വാ​സ​ത്തി​നോ ആ​വ​ശ്യ​മാ​യ മ​ത​പ​ര​മാ​യ രീ​തി​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന് നി​ർ​വ​ചി​ക്കാ​ൻ ഇൗ ​കോ​ട​തി​ക്ക് ക​ഴി​യി​ല്ല. എ​ന്നാ​ൽ, വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വും മ​ത​ത്തി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി​യാ​ൽ,  1937െല ​നി​യ​മ​ത്തി​​​​​​​​​​െൻറ ര​ണ്ടാം വ​കു​പ്പു​പ്ര​കാ​രം ത​ലാ​ഖ് രീ​തി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നു​ച്ഛേ​ദ (മ​ത​സ്വാ​ത​ന്ത്ര്യം) പ്ര​കാ​ര​മു​ള്ള സം​ര​ക്ഷ​ണം കി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ലാ​ഖ് 25ാം അ​നു​ച്ഛേ​ദ​ത്തി​​​​​​​​​​െൻറ പ​രി​ധി​ക്കു പു​റ​ത്താ​ണ്. രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​പാ​ദി​ക്കു​ന്ന 13ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മാ​ണ് ത​ലാ​ഖ് നി​യ​മ​മാ​യ​ത്. അ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ധാ​ർ​മി​ക​മാ​യി​രി​ക്ക​ണം. ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യെ​ന്ന പ​ദം  മ​തേ​ത​ര​ത്വം, അ​ന്ത​സ്സ്, വി​വേ​ച​ന​ര​ഹി​തം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. സ​മൂ​ഹ​ത്തി​ന് അ​നു​വ​ദ​നീ​യ​മാ​കു​ന്ന​തെ​ല്ലാം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ധാ​ർ​മി​ക​മാ​ക​ണ​മെ​ന്നി​ല്ല. മ​ത​വി​ശ്വാ​സ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യോ മ​റ്റു ത​ല​ങ്ങ​ളി​ലോ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യിെ​ല്ല​ന്ന് ചീ​ഫ് ജ​സ്​​റ്റി​സ് പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ പു​സ്ത​കം തു​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ​ന്തി​നാ​ണ് ന​മ്മ​ൾ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​നു മു​മ്പാ​കെ നി​ൽ​ക്കു​ന്ന​തെ​ന്ന് മ​റു​പ​ടി​യാ​യി അ​റ്റോ​ണി ജ​ന​റ​ൽ ചോ​ദി​ക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - triple talaq hearing in supreme court- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.