മുസഫർനഗർ: ഉത്തർപ്രദേശിലെ ഷാംലിയിൽ പശുവിനെ അറുത്തുവെന്നാരോപിച്ച് രണ്ടു മുസ്ലിം യുവാക്കൾക്ക് കൊടിയ മർദനം. പശുസംരക്ഷണ സംഘമെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് ഷാംലി പട്ടണത്തിൽ രണ്ടു യുവാക്കളെ മർദിച്ച് തെരുവിൽകൂടി നടത്തിച്ചത്.
ഇവരെ പൊലീസ് രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മർദകസംഘത്തിെൻറ തലവനെ അറസ്റ്റു ചെയ്തതായും 20 പേർക്കെതിരെ കേസെടുത്തതായും ആദർശ് മണ്ഡി പൊലീസ് അറിയിച്ചു. അതേസമയം, മർദനത്തിനിരയായവർക്കെതിരെ പശുകശാപ്പ് നിരോധന നിയമം അനുസരിച്ച് കേസെടുത്തിട്ടുമുണ്ട്. മൊബൈലിൽ പകർത്തിയ മർദന ദൃശ്യങ്ങളിൽനിന്ന് പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.