ന്യൂഡൽഹി: ധനമന്ത്രാലയത്തിനുകീഴിലെ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്.െഎ.പി.ബി) നിർത്തലാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വിദേശനിക്ഷേപം ആകർഷിക്കാൻ കാൽനൂറ്റാണ്ടുമുമ്പ് രൂപവത്കരിച്ച ബോർഡാണ് ഇതുവരെ പ്രത്യക്ഷ വിദേശനിക്ഷേപത്തിനുള്ള സർക്കാർഅനുമതി നൽകിവന്നത്.
തൊണ്ണൂറുകളിൽ സാമ്പത്തികഉദാരീകരണം നടപ്പാക്കിയതിനെതുടർന്നാണ് പ്രധാനമന്ത്രിയുടെ ഒാഫിസിനുകീഴിൽ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് രൂപവത്കരിച്ചത്.
പ്രതിരോധം, ചില്ലറ വ്യാപാരം എന്നിവയടക്കം 11 മേഖലകളിൽ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കാൻ സർക്കാർ അനുമതി ആവശ്യമുണ്ട്.
അതേസമയം, വിദേശനിക്ഷേപം സ്വീകരിക്കാൻ പുതിയ സംവിധാനം കൊണ്ടുവരാനാണ് കേന്ദ്രത്തിെൻറ നീക്കം. ഇതുസംബന്ധിച്ച നിർദേശങ്ങൾ വരുേമ്പാൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പൊതുമാനദണ്ഡം നോക്കി അംഗീകാരം നൽകും.നിർണായകമേഖലകളിൽ നിക്ഷേപം അനുവദിക്കാൻ ആഭ്യന്തരമന്ത്രാലയത്തിെൻറ അനുമതി ആവശ്യമായതിനാൽ ഇപ്പോൾ ബോർഡിനുമുമ്പാകെയുള്ള അനുമതിനിർദേശങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.