ബംഗളൂരു: പത്രസമ്മേളനത്തിനിടെ മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് കേന്ദ്രമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായത്.
കുമാരസ്വാമിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്രമില്ലാത്തതാകാം രക്തസ്രാവത്തിന് കാരണമെന്ന് കരുതുന്നതായി അദ്ദേഹത്തിന്‍റെ മകൻ നിഖിൽ കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര, കുമാരസ്വാമി, സംസ്ഥാന പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പി-ജെ.ഡി.എസ് നേതാക്കളുടെ യോഗമാണ് ഇന്ന് ബംഗളൂരുവിൽ നടന്നത്. കർണാടകയിൽ നടക്കുന്ന അഴിമതിയുടെ കാരണം ചർച്ച ചെയ്യാനാണ് നേതാക്കൾ യോഗം ചേർന്നതെന്ന് യോഗത്തിന് ശേഷം വിജയേന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.