ലഖ്നോ: ഉന്നാവ് ബലാത്സംഗ കേസിലെ പ്രതിയായ എം.എൽ.എയുടെ ഭാര്യയിൽനിന്ന് ഒരുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ. ബി.ജെ.പി നേതാവായും സി.ബി.െഎ ഉദ്യോഗസ്ഥനായും എത്തിയ രണ്ടുപേരാണ് എം.എൽ.എ കുൽദീപ് സെൻഗറുടെ ഭാര്യയോട് കേസ് ഇല്ലാതാക്കാൻ പണം ആവശ്യപ്പെട്ടത്. സംഭവത്തിൽ അലോക്, വിജയ് എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള എം.എൽ.എയെ മോചിപ്പിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹത്തിെൻറ ഭാര്യ സംഗീത സിങ്ങിനോട് ഇവർ പണം ആവശ്യപ്പെട്ടതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ദീപക് കുമാർ പറഞ്ഞു.
മേയ് അഞ്ചിനാണ് ബി.ജെ.പി നേതാെവന്ന് പറഞ്ഞയാളുടെ ആദ്യ ഫോൺ വിളി തനിക്ക് ലഭിക്കുന്നതെന്ന് സംഗീത പൊലീസിനോട് പറഞ്ഞു. ആദ്യം ഒരുകോടി ചോദിച്ച സംഘം പിന്നീടത് 50 ലക്ഷമാക്കി കുറച്ചു. അടുത്ത ദിവസം സി.ബി.െഎ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിളിച്ചയാൾ പണം മേയ് ഏഴിന് ലഖ്നോവിലെ ഏജൻസി ഒാഫിസിലെത്തിക്കാൻ പറഞ്ഞു. സംഗീത പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.