ന്യൂഡൽഹി: പ്രഥമ സന്ദർശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെന സ ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. ഭാര്യ മെലനിയ, മകൾ ഇവാങ്ക, മരുമകനും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘത്തിനൊപ്പം ദ്വിദി ന സന്ദർശനത്തിനായി തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രംപ് അഹ്മദാബാദിൽ എത്തുക. 11.40ന് വിമാനമിറങ്ങുന്ന ട്രംപ് 12.15ന് സബർമതി ആശ്രമത്തിലെത്തും.
അഹ്മദാബാദ് സ്റ്റേഡ ിയത്തിൽ ഉച്ചക്ക് 1.05ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ‘നമസ്തേ ട്രംപ്’ പരിപാടിക്കുശേഷം ട്രംപും കുടുംബവും വൈകുന്നേരം താജ്മഹൽ സന്ദർശിക്കും. 6.45ന് ആഗ്രയിൽനിന്ന് വിമാന മാർഗം ഡൽഹിയിലേക്ക് തിരിക്കും. രാത്രി 7.30ന് പാലം വ്യോമസേനാ വിമാനത്താവളത്തിൽനിന്ന് ഹോട്ടൽ െഎ.ടി.സി മൗര്യയിലേക്ക്.
ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രപതി ഭവനിൽ വരവേൽപ് കഴിഞ്ഞ് 10.30ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്പ ചക്രം സമർപ്പിക്കും. 11 മണിക്ക് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വിഷയങ്ങൾ ചർച്ചചെയ്യും. വ്യാപാര പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കും.
പൗരത്വ ഭേദഗതി നിയമവും മതസ്വാതന്ത്ര്യവും ഉഭയകക്ഷി ചർച്ചയിൽ വരുമെന്ന് അമേരിക്ക ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഏഴര മണിക്കു രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്ന് കഴിഞ്ഞ് രാത്രി പത്തു മണിയോടെ തിരിച്ച് വിമാനം കയറും. ആഗ്രയിലേക്കുള്ള യാത്രയിൽ മോദി ട്രംപിനൊപ്പമുണ്ടാവില്ല.
ഞായറാഴ്ച രാവിലെ ബാഹുബലി സിനിമയിലെ നടെൻറ മുഖത്തിന് പകരം തെൻറ മുഖം മോർഫ് ചെയ്ത വിഡിയോ ക്ലിപ്പിങ് ട്രംപ് ട്വിറ്റിറിൽ പങ്കുവെച്ചിരുന്നു. തെൻറ ഇന്ത്യാ സന്ദർശനമറിയിച്ചുള്ള ട്വീറ്റിനൊപ്പമായിരുന്നു ഇത്. ട്രംപ് ഇന്ത്യയിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. അഹ്മദാബാദിലെ ചരിത്ര പരിപാടിയോടെ ട്രംപ് നമ്മോടൊപ്പമുണ്ടാകുമെന്നത് ഒരു ബഹുമതിയാണെന്ന് മോദി ട്വിറ്ററിൽ കൂറിച്ചു.
അതേസമയം, ട്രംപിന് മുന്നിൽ രാജ്യതാൽപര്യങ്ങൾ ബലികഴിക്കരുതെന്ന് ഒാർമിപ്പിച്ച കോൺഗ്രസ് മോദിയോട് അഞ്ച് ചോദ്യങ്ങളുമായി രംഗത്തെത്തി.
ഗുജറാത്തിലെ ട്രംപിെൻറയും ഡൽഹി സ്കൂളിലെ മിലനിയയുടെയും പരിപാടികളിൽനിന്ന് പ്രതിപക്ഷത്തെ മാറ്റിനിർത്തിയ മോദി സർക്കാർ രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ക്ഷണിക്കാത്തത് വിവാദമായി. വിരുന്ന് ബഹിഷ്കരിക്കുമെന്ന് ലോക്സഭയിലെ കോൺഗ്രസ് സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.