ചെന്നൈ: ‘ഹിന്ദു’ എന്ന വാക്കിനോട് കുറച്ചാളുകൾക്ക് ഒരുതരം അലർജിയാണെന്ന് ഉപരാഷ് ്ട്രപതി വെങ്കയ്യ നായിഡു. അതിന് നമുക്കൊന്നും ചെയ്യാനാവില്ല. അത്തരമൊരു കാഴ്ചപ്പാ ട് വെച്ചുപുലർത്തുന്നതിന് അവർക്ക് അവകാശമുണ്ട്. എന്നാലിത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെൈന്ന ശ്രീരാമകൃഷ്ണ മഠത്തിെൻറ പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു ലോകരാജ്യങ്ങളിലെയും പീഡിതർക്ക് അഭയം നൽകുന്ന രാജ്യത്തിെൻറ വക്താവാണ് താനെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിരുന്നു. ഇപ്പോഴും ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ പീഡനത്തിന് ഇരയാകുന്നവരെ സ്വീകരിക്കാൻ തയാറാണെന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ, അതിനെ ചിലർ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്ന് പൗരത്വ നിയമത്തെ പരോക്ഷമായി പരാമർശിച്ച് നായിഡു അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.