ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്​ നാളെ

ന്യൂഡൽഹി: ഇന്ത്യയു​െട 15ാമത്​ ഉപരാഷ്ട്രപതിയെ നാ​െള തെരഞ്ഞെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. വെങ്കയ്യ നായിഡുവും പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി ഗോപാലകൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം. വേ​ാ​െട്ടണ്ണലും നാളെ തന്നെ നടക്കും. 

രഹസ്യ ബാലറ്റ്​ വഴിയാണ്​ തെരഞ്ഞെുപ്പ്​. രാജ്യസഭയി​െലയും ലോക്​സഭയി​െലയും അംഗങ്ങൾ അടങ്ങുന്ന 790പേരുള്ള ഇലക്​ടറൽ കോളജാണ്​ ഉപരാഷ്​ട്രപതിയെ ​െതരഞ്ഞെടുക്കുക. 

സ്​ഥാനാർഥികളു​െട പേര്​ രേഖപ്പെടുത്തിയ ബാലറ്റ്​ പേപ്പറുകളാണ്​ നൽകുക. ചിഹ്​നങ്ങളൊന്നും രേഖപ്പെടുത്തിയിരിക്കില്ല. വോട്ടർമാർക്ക്​ താത്​പര്യമുള്ള പേരുകൾ തെരഞ്ഞെടുക്കാം. അതിന്​ പ്രത്യേക പേനയും ഉപയോഗിക്കണം. മറ്റേതു പേന ഉപയോഗിച്ച്​ വോട്ട്​ രേഖ​പ്പെടുത്തിയാലും ആ വോട്ട്​ അസാധുവാകും. 

790 പേര്‍ ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളേജില്‍ 430 പേരുടെ പിന്തുണയാണ് വെങ്കയ്യനായിഡുവിന് ഉള്ളത്. പുറമേ എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്​സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ എൻ.ഡി.എ സ്ഥാനാര്‍ഥി വെങ്കയ്യനായിഡു ഏറെക്കുറെ വിജയം ഉറപ്പിച്ചിരിക്കുന്നുണ്ട്​. 

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻ.ഡി.എയെ പിന്തുണച്ച ബിജുജനതാദള്‍, ജെ.ഡി.യു പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കൂടിയായ പ്രതിപക്ഷപാര്‍ട്ടി സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജെ.ഡി.യു മഹാസഖ്യം വിട്ട് എൻ.ഡി.എക്കൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടി സ്ഥാനാര്‍ഥിക്കുള്ള പിന്തുണ തുടരുമോ എന്ന കാര്യം വ്യക്തമല്ല. 

തുടര്‍ച്ചയായി പത്ത് വര്‍ഷം ഉപരാഷ്ട്രപതി സ്ഥാനത്ത് ഇരുന്ന ശേഷമാണ് ആഗസ്​ത്​ 10ന്​ ഹാമിദ് അന്‍സാരി പടിയിറങ്ങുന്നത്. 


 

Tags:    
News Summary - Vice-President Election -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.