ചെ​ന്നൈ: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര സ്മ​ര​ണ​യി​ൽ നി​റ​ഞ്ഞു​നി​ന്ന റേ​ഡി​യോ അ​വ​താ​ര​ക​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ൽ അ​ന്ത​രി​ച്ച സ​രോ​ജ​നി ശി​വ​ലിം​ഗം. സാ​യാ​ഹ്ന​ങ്ങ​ളി​ൽ സി​ലോ​ൺ റേ​ഡി​യോ​യി​ലൂ​ടെ മ​ല​യാ​ളം പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്ന സ​രോ​ജി​നി ശി​വ​ലിം​ഗ​ത്തി​ന്റെ മാ​ധു​ര്യ​മേ​റി​യ ശ​ബ്ദം കേ​ൾ​ക്കാ​ൻ ശ്രോ​താ​ക്ക​ൾ കാ​ത്തി​രു​ന്ന​കാ​ലം.

‘ഇ​ള​​​ൈ​ങ്ക ഒ​ളി​പ​ര​പ്പ് കൂ​ട്ടു​താ​പ​നം, ആ​സി​യ സേ​വൈ...​നേ​രം മൂ​ൺ​റ് മു​പ്പ​ത്’ എ​ന്ന ത​മി​ഴ് അ​നൗ​ൺ​സ്മെ​ന്റി​ന് പി​ന്നാ​ലെ ‘ശ്രോ​താ​ക്ക​ൾ എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, സ​മ​യം മൂ​ന്ന് മു​പ്പ​ത്’.... എ​ന്നു തു​ട​ങ്ങു​ന്ന മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണം പ​ഴ​മ​ക്കാ​രു​ടെ ഓ​ർ​മ​ക​ളി​ൽ ഇ​പ്പോ​ഴും ത​ങ്ങി​നി​ൽ​ക്കു​ന്നു.

ഹി​റ്റ് ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്ന​ര​ക്ക് റേ​ഡി​യോ ട്യൂ​ൺ ചെ​യ്ത് കാ​ത്തി​രു​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.

മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ബി.​എ​ക്ക് പ​ഠി​ക്കു​മ്പോ​ഴാ​ണ് ശ്രീ​ല​ങ്ക​ൻ ത​മി​ഴ് വം​ശ​ജ​നാ​യ ആ​ർ.​ആ​ർ. ശി​വ​ലിം​ഗ​ത്തെ പ​രി​ച​യ​പ്പെ​ട്ട​ത്. സി​ലോ​ണി​ൽ​നി​ന്ന് സ്കോ​ള​ർ​ഷി​പ് നേ​ടി ചെ​ന്നൈ​യി​ൽ പ​ഠി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.

സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി. വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ചാ​ണ് ആ​ർ.​ആ​ർ. ശി​വ​ലിം​ഗ​ത്തെ വി​വാ​ഹം ക​ഴി​ച്ച​ത്. ശ്രീ​ല​ങ്ക​യി​ൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ലാ​യാ​ണ് ശി​വ​ലിം​ഗം ജോ​ലി ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​ക ജോ​ലി​യി​ലേ​ക്ക് തി​രി​ഞ്ഞു.

സി​ലോ​ൺ ബ്രോ​ഡ്കാ​സ്റ്റി​ങ് കോ​ർ​പ​റേ​ഷ​ന്റെ കീ​ഴി​ലു​ള്ള സി​ലോ​ൺ റേ​ഡി​യോ​യി​ലെ ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ച്ച​യു​ട​നെ ശ​ബ്ദ​പ​രി​ശോ​ധ​ന​ക്ക് ക്ഷ​ണ​മെ​ത്തു​ക​യും പി​ന്നീ​ട് മ​ല​യാ​ളം അ​വ​താ​ര​ക​യാ​യി നി​യ​മ​നം ല​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. 1971 ഡി​സം​ബ​റി​ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

മ​ല​യാ​ളം പ​രി​പാ​ടി​ക​ൾ അ​ക്കാ​ല​ത്ത് ദി​വ​സ​വും അ​ര​മ​ണി​ക്കൂ​ർ ത​ൽ​സ​മ​യ പ്ര​ക്ഷേ​പ​ണ​മാ​യി​രു​ന്നു. തൃ​ശൂ​ർ കാ​ക്ക​ശേ​രി സ്വ​ദേ​ശി​യാ​യ എ​ൻ. ക​രു​ണാ​ക​ര​നൊ​പ്പ​മാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ട​ക്കാ​ല​ത്ത് ഇം​ഗ്ലീ​ഷ് അ​നൗ​ൺ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ തു​ട​രാ​നാ​യി​രു​ന്നു തീ​രു​മാ​നം. രാ​ഗ​സം​ഗ​മം, മാ​രി​വി​ല്ല്, ശ​ബ്ദ​ല​ഹ​രി, വ​നി​താ​രം​ഗം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു മു​ഖ്യ പ​രി​പാ​ടി​ക​ൾ.

ശ്രീ​ല​ങ്ക​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ത​മി​ഴ്- സിം​ഹ​ള വം​ശീ​യ യു​ദ്ധം ശ​ക്തി​പ്പെ​ട്ടതിനെ തുടർന്ന് 1983 ജൂ​ലൈ 25നാ​ണ് സ​രോ​ജി​നി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. 

Tags:    
News Summary - Voice of sarojini sivalinkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.