ന്യൂഡൽഹി: ഇന്ത്യയുടെ 13ാമത് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോെട്ടടുപ്പ് ആരംഭിച്ചു. രാവിലെ 10ന് തുടങ്ങിയവോെട്ടടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും രാവിലെ തെന്ന വോട്ട് രേഖപ്പെടുത്തി. എം.പിമാർ വോട്ടു ചെയ്യുന്നതിനായി പാർലമെൻറ് മന്ദിരത്തിൽ എത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും എം.പി സ്ഥാനമൊഴിയാത്തതിനാൽ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡുവിനും വോട്ടു െചയ്യാൻ സാധിച്ചു.
വിജയക്കുെമന്ന് തനിക്ക് ആത്മ വിശ്വാസമുണ്ടെന്ന് വോട്ടു ചെയ്യുന്നതിനു തൊട്ടു മുമ്പായി നായിഡു പറഞ്ഞു. എല്ലാ എം.പി മാരെയും തനിക്ക് അറിയാം. അവർക്ക് തന്നെയും. അതിനാൽ താൻ പ്രചാരണം നടത്തിയിട്ടില്ല. വോട്ടഭ്യർഥിച്ച് എല്ലാവർക്കും കത്ത് നൽകിയിരുന്നു. അതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എൻ.ഡി.എയുടെ സ്ഥാനാർഥി പരിചയ സമ്പന്നനാണെന്നും തങ്ങൾക്കിടയിൽ അത്തരം മത്സരങ്ങളൊന്നുമില്ലെന്നും പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധി പറഞ്ഞു. ഭരണഘടനാപരമായ നിയമങ്ങളനുസരിച്ച് എല്ലാ മര്യാദകളും പാലിച്ചുള്ള മത്സരമാണ് നടക്കുന്നത്. രണ്ട് സ്ഥാനാർഥികളുണ്ടൊയിരിക്കെ മത്സരം ഏകപക്ഷീയമാണെന്ന് പറയരുത്. മീരാ കുമാറും ധാരാളം വോട്ട് നേടിയിരുന്നു. എന്നാൽ വിജയി ഒരാൾ മാത്രമായിരിക്കുെമന്നും ഗാന്ധി പറഞ്ഞു.
വോെട്ടടുപ്പു കഴിയുന്നമുറക്ക് രഹസ്യബാലറ്റുകൾ എണ്ണിത്തുടങ്ങും. വൈകീട്ട് ഏഴോടെ ഫലം പുറത്തുവരും. 790 പേരാണ് രഹസ്യബാലറ്റിൽ വോട്ടുചെയ്യേണ്ടത്. ലോക്സഭയിലെ 545 അംഗങ്ങളിൽ ബി.ജെ.പിയുടെ 281 അടക്കം എൻ.ഡി.എക്ക് 338 പേരുടെ പിൻബലമുണ്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി അംഗം ചേദി പാസ്വാന് വോട്ടില്ല.
രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് മേൽക്കൈ. 243 അംഗ സഭയിൽ എൻ.ഡി.എക്ക് 100 എം.പിമാരുണ്ട്. കോൺഗ്രസിനേക്കാൾ ഒരു സീറ്റ് കൂടിയ ബി.ജെ.പിക്ക് ഇപ്പോൾ 58 എം.പിമാരുണ്ട്. രണ്ടുസഭയിലെയും അംഗങ്ങളെ മൊത്തത്തിലെടുത്താൽ എൻ.ഡി.എക്കാണ് മേധാവിത്വം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്നുഭിന്നമായി, ഒരു എം.പിയുടെ വോട്ടുമൂല്യം ഒന്ന് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.