ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു യാത്രതിരിച്ചു. ബോട്സ് വാന, സിംബാവെ, മലാവി എന്നീ രാജ്യങ്ങളിലാണ് നവംബർ ആറു വരെ സന്ദർശിക്കുക. കേന്ദ്ര സാമൂഹ്യ ക്ഷേമ, ശാക്തീകരണ സഹമന്ത്രി കൃഷ്ണൻ പാൽ ഗുർജാറും നാല് എം.പിമാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ബോട്സ് വാനയിൽ ആദ്യ സന്ദർശനം നടത്തുന്ന ഉപരാഷ്ട്രപതി 13മത് വാർഷിക ഗ്ലോബൽ എക്സ്പോ ഉൽഘാടനം ചെയ്യും. പ്രതിരോധം, വ്യാപാരം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതതല ചർച്ച നടത്തും. കൂടാതെ ഇന്ത്യക്കാരായ പ്രവാസികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എട്ട് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ഭരണാധികാരി ബോട്സ് വാന സന്ദർശിക്കുന്നത്.
തുടർന്ന് രാഷ്ട്രപതി സിംബാവെയിലേക്ക് പോകും. വാർത്താവിനിമയം, ഊർജം അടക്കമുള്ള വിഷയങ്ങളിൽ ഉന്നതതലചർച്ച നടത്തും. സിംബാവെ പ്രസിഡന്‍റുമായി വെങ്കയ്യനായിഡു കൂടിക്കാഴ്ച നടത്തും. ഇന്ത്യ-സിംബാവെ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രപതി ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തും. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഭരണാധികാരി സിംബാവെ സന്ദർശിക്കുന്നത്.
മലാവി സന്ദർശിക്കുന്ന ഉപരാഷ്ട്രപതി ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഉന്നതതല ചർച്ചകൾ നടത്തും. മലാവി പ്രസിഡന്‍റ്, സ്പീക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന വെങ്കയ്യനായിഡു അവിടത്തെ ഇന്ത്യക്കാരായ ബിസിനസ് സമൂഹത്തെയും കാണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.