സ്വാതന്ത്ര്യസമരസേനാനികളുടെ ഒാർമകൾ പേറുന്ന ബ്രിട്ടീഷ് കാലത്ത് പണിത ഡൽഹിയിലെ വെസ്റ്റേൺ കോർട്ടിലെ വേദി. ഒരു കൈകൊണ്ട് ഭരണഘടനയുടെ ആമുഖം നെഞ്ചോടു ചേർത്തും മറുകൈയിൽ ത്രിവർണ പതാക പിടിച്ചും കേരളത്തിെൻറ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള പാർലമെേൻററിയന്മാർ കാത്തുനിൽക്കുകയാണ്. ഇഖ്ബാലിെൻറ പ്രസിദ്ധമായ ദേശഭക്തി ഇൗരടി പശ്ചാത്തലത്തിലുയർന്നതോടെ പുതുതലമുറയുടെ പ്രതിനിധികളായി കൊച്ചുകൂട്ടുകാർ അണിയായി വന്ന് ഡൽഹിയിലെ ജനപ്രതിനിധികൾക്ക് മുഖാമുഖം നിന്നു. തുടർന്നായിരുന്നു ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായി 'മാധ്യമം' ഒരുക്കിയ ആ അവിസ്മരണീയ മുഹൂർത്തം. നിർണായക ചരിത്രസന്ധിയിൽ സ്വാതന്ത്ര്യത്തിെൻറ അമൃതം കാത്തുസൂക്ഷിക്കുന്ന ഒരു ഭാവി തലമുറയെ സജ്ജമാക്കാനുള്ള സ്വാതന്ത്ര്യസന്ദേശ കൈമാറ്റം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സമരംചെയ്ത നാളുകളിൽ പണ്ഡിറ്റ് മോത്തിലാൽ നെഹ്റുവും ലാലാ ലജ്പത് റായിയും അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികൾ തങ്ങിയ പൈതൃകമന്ദിരമായ വെസ്റ്റേൺ കോർട്ടിലേക്കാണ് സ്വാതന്ത്ര്യത്തിെൻറ സന്ദേശം പുതുതലമുറക്ക് കൈമാറുന്ന സവിശേഷ ചടങ്ങിനുള്ള പഴയ തലമുറയിലെയും പുതിയ തലമുറയിലെയും അതിഥികളെ 'മാധ്യമം' സ്വീകരിച്ചാനയിച്ചത്. ഭരണഘടനയോടുള്ള കൂറും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് പാർലമെൻറിൽ വന്ന് സത്യം ചെയ്ത എം.പി.മാർക്ക് മുന്നിൽ സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യം ആലേഖനം ചെയ്ത ഭരണഘടനയുടെ ആമുഖവും ദേശത്തിെൻറ മൂവർണക്കൊടിയും ഏറ്റുവാങ്ങാൻ എത്തിയത് വയനാട്ടിലെ ആര്യനും ഏറനാട്ടിലെ നൈസയും തിരൂരങ്ങാടിയിലെ തസീമും പൊന്നാനിയിലെ ഇഹ്സാനും തൊട്ട് ഗൊരഖ്പുരിൽനിന്നുള്ള അയാൻ വരെയുള്ള ഇന്ത്യയുടെ പരിച്ഛേദം. ഒരു ജനതയെ ഒന്നിപ്പിച്ചുനിർത്തുന്ന ഇൗ കൊടിയും ഭരണഘടനയുമല്ലാതെ നിർണായകമായ ദശാസന്ധിയിൽ ഇന്ത്യക്കായി കേരളത്തിന് കൈമാറാനും കരുതിവെക്കാനും മറ്റൊന്നുമില്ല. ഇവ രണ്ടും തങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിച്ച് നാടിനുവേണ്ടി ജീവൻ സമർപ്പിച്ച ധീരാത്മാക്കേളാട് നീതി പുലർത്തുമെന്നും സ്വാതന്ത്ര്യത്തിെൻറ അമൃതം കാത്തുസൂക്ഷിക്കുമെന്നും 'മാധ്യമ'പ്പന്തലിൽ പുതുതലമുറ പ്രതിജ്ഞ ചെയ്യുകയായിരുന്നു.
ശബ്ദമില്ലാത്തവരുടെ ശബ്ദവും നാടിെൻറ തുടിപ്പും പ്രവാസിയുടെ മിടിപ്പുമായി ഏഴു രാഷ്ട്രങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ പത്രം ഇന്ത്യയിലും യു.എ.ഇ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലും ഒരുക്കുന്ന ഒരു വർഷം നീളുന്ന സ്വാതന്ത്ര്യ വാർഷികാഘോഷ പദ്ധതി എഡിറ്റർ വി.എം. ഇബ്രാഹിം കേരളത്തിെൻറ പാർലമെേൻററിയന്മാർക്കു മുന്നിൽ വെച്ചു. ഇൗ ആഘോഷത്തിന് രാജ്യതലസ്ഥാനത്ത് ആരംഭം കുറിക്കാനാണ് വെസ്റ്റേൺ കോർട്ടിലെ മൾട്ടി പർപ്പസ് ഹാളിൽ കേരളത്തിെൻറ തെക്ക് മുതൽ വടക്ക് വരെയുള്ള മുതിർന്ന ജനപ്രതിനിധികളും ഇന്ത്യയുടെ തെക്ക് മുതൽ വടക്ക് വരെയുള്ള കൊച്ചുവിശിഷ്ടാതിഥികളും സമ്മേളിച്ചത്.
ഒരു പത്രം സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം ഇത്രയും വിപുലമായി ആഘോഷിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞത് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആണ്.ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ മഹാഭൂരിപക്ഷവും രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം ജനിച്ചവരാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് അവർക്ക് കേട്ടുകേൾവിയേ ഉള്ളൂ. ഗാന്ധിജിയുടെ നേതൃത്വത്തിൽ സഹനസമരത്തിലൂെട നേടിയ സ്വാതന്ത്ര്യംപോലെ രണ്ടാമെതാന്ന് ലോകചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ല. അതെങ്ങനെ സാധിച്ചുവെന്നും അത്രയും വിലപ്പെട്ട സ്വാതന്ത്ര്യത്തെ എങ്ങനെ പരിരക്ഷിക്കാമെന്നും പുതുതലമുറക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. ചരിത്രത്തിൽ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളികൾ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുേമ്പാൾ രാഷ്ട്രശിൽപികൾ ഉദ്ദേശിച്ച പാതയിലേക്ക് സമൂഹത്തെ കൊണ്ടുപോകുകയാണ് ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ലക്ഷ്യം. അതിനെല്ലാം പിന്തുണയും സഹകരണവും അദ്ദേഹം അഭ്യർഥിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ, തോമസ് ചാഴിക്കാടൻ, ആേൻറാ ആൻറണി, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, അടൂർ പ്രകാശ്, അബ്ദുസ്സമദ് സമദാനി തുടങ്ങി ഒാരോരുത്തർക്കും പറയാനുള്ളത് ഒാരോന്ന്. രാജ്യം എപ്പോഴും കേരളത്തോടു ചേർത്തുപറയുന്ന, മലയാളി എന്നും മനസ്സാലെ ചേർന്നുനിൽക്കുന്ന ലക്ഷദ്വീപിെൻറ ഏക എം.പി മുഹമ്മദ് ഫൈസലും പരിപാടിക്ക് പിന്തുണയുമായെത്തിയതോടെ ചിത്രം പൂർണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.