സുരക്ഷയിൽ വിട്ടുവീഴ്ചയരുത്; ബാലസോർ ട്രെയിൻ ദുരന്തത്തിന് മാസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകി റെയിൽവേ

ന്യൂഡൽഹി: ബാലസോറിൽ ട്രെയിൻ ദുരന്തമുണ്ടാകുന്നതിന് മുമ്പ് റെയിൽ സുരക്ഷയിൽ കൂടുതൽ ജാഗ്രതവേണമെന്ന് ജനറൽ മാനജേർമാരോട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ജനറൽ മാനേജർമാർക്ക് കത്തയച്ചുവെന്നാണ് വാർത്തകൾ. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സുരക്ഷിതമല്ലാത്ത രീതികളെ കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകാൻ നിർദേശിച്ച റെയിൽവേ ബോർഡ് സുരക്ഷയിൽ എളുപ്പവഴികൾ തേടരുതെന്നും ആവശ്യപ്പെട്ടു. ഏപ്രിലിലാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയത്.

എല്ലാ ആഴ്ചയിലും ഡിവിഷണൽ തലത്തിലും താഴെതട്ടിലും സുരക്ഷാ യോഗങ്ങൾ വിളിച്ചു കൂട്ടണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചു. ഈയടുത്തായി അഞ്ചോളം സുരക്ഷ വീഴ്ചകൾ കണ്ടെത്തിയെന്നും ഇനിയും എളുപ്പവഴികൾ തേടരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

ബാലസോറിൽ ട്രെയിൻ ദുരന്തമുണ്ടാകുന്നതിന് രണ്ട് മാസം മുമ്പ് തന്നെ ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് കത്തയച്ചിരുന്നു. സിഗ്നലുകൾ നൽകാൻ ഇപ്പോഴും സിഗ്നലിങ് സ്റ്റാഫ് എളുപ്പവഴി തേടുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Weeks before Odisha train tragedy, Railway Board warned all zonal heads against ‘alarming’ incidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.