കൊൽക്കത്ത: ആർ.എസ്.എസ് ആസ്ഥാനത്ത് ജൂൺ ഏഴിന് നടക്കുന്ന പരിപാടിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പെങ്കടുക്കുന്നതിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ, ഇൗ കാര്യത്തിലുള്ള പ്രതികരണം നാഗ്പുരിൽവെച്ച് മാത്രമേ നടത്തൂ എന്ന് പ്രണബ് വ്യക്തമാക്കി. ‘‘എനിക്കെന്ത് പറയാനുണ്ടോ, അത് നാഗ്പുരിൽ പറയും. ഇൗ വിഷയത്തിൽ നിരവധി ഫോൺകാളുകളും കത്തുകളും കിട്ടിയിട്ടുണ്ട്. അതിനോടൊന്നും പ്രതികരിച്ചിട്ടില്ല’’ -ബംഗാളി പത്രമായ ‘ആനന്ദ ബസാർ പത്രിക’യോട് പ്രണബ് പറഞ്ഞു.
പരിപാടിയിൽ പെങ്കടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ജയറാം രമേശ്, രമേശ് ചെന്നിത്തല തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ പ്രണബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആർ.എസ്.എസ് ആസ്ഥാനത്തെത്തുേമ്പാൾ, അവരുടെ ആശയത്തിെൻറ പ്രശ്നമെന്താണെന്ന് വിശദീകരിക്കണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അഭ്യർഥിച്ചത്. ജൂൺ ഏഴിന് നടക്കുന്ന ചടങ്ങിൽ പ്രണബ് ‘ദേശീയത’യെക്കുറിച്ച് ആർ.എസ്.എസ് പ്രചാരകരോട് സംസാരിക്കും. സംഘടനയുടെ മൂന്നുവർഷ കോഴ്സിെൻറ (ത്രിതീയ വർഷ് വർഗ്) സമാപന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.