10 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമം; അഞ്ച് സ്ത്രീകൾ വിമാനത്താവളത്തിൽ അറസ്റ്റിൽ

10 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമം; അഞ്ച് സ്ത്രീകൾ വിമാനത്താവളത്തിൽ അറസ്റ്റിൽ

ഹൈദരാബാദ്: യു.എ.ഇയിൽനിന്ന് ഹൈദരാബാദിലേക്ക് 10 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമിച്ച അഞ്ച് സ്ത്രീകൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. ബാഗേജ് സ്ക്രീനിങ് ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ത്രീകൾ പിടിയിലായത്.

ഹൈദരാബാദ് സ്വദേശികളായ സ്ത്രീകൾ റാസൽഖൈമയിൽനിന്നാണ് എത്തിയത്. ഹൈദരാബാദിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്താനായി ദുബൈയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഫോണുകൾ വാങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഫോണുകൾ പിടിച്ചെടുത്ത പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

Tags:    
News Summary - Women arrested at Hyderabad airport for smuggling 10 iPhone 16 Pro Max from UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.