സഹായിക്കാനെത്തിയവനെ കൊള്ളയടിച്ച യുവതികൾ പിടിയിൽ 

ന്യൂഡൽഹി: സഹായത്തിനായി നിലവിളിച്ചവർക്ക്​ അരികിലെത്തിയയാളെ  കൊള്ളയടിച്ച യുവതികൾ പിടിയിൽ.  ഡൽഹിയിലെ മുൽചന്ദ്​ മെട്രോ സ്​റ്റേഷന്​ സമീപത്തുവെച്ച്​ യുവാവി​​​​െൻറ പഴ്​സുമായി കടന്ന സ്വീറ്റി,മുസ്​കാൻ എന്നിവരാണ്​ പിടിയിലായത്​. 

മെട്രോ സ്​റ്റേഷനു സമീപത്തു നിന്ന്​ സഹായിക്കണേയെന്ന്​ നിലവിളിക്കുകയായിരുന്ന യുവതികൾക്കരികിൽ ബൈക്ക്​ യാത്രികൻ വണ്ടി നിർത്തുകയും എന്തു​പറ്റിയെന്ന്​ ചോദിക്കുകയും ചെയ്​തു.  ഉടൻ മുസ്​കാൻ എന്ന യുവതി  ഇയാളെ അടിക്കുകയും ബൈക്കിൽ നിന്ന്​ തള്ളി താഴെയിടുകയും ചെയ്​തു. ഇൗ സമയം സ്വീറ്റി ഇയാളുടെ പേഴ്​്സ്​ തട്ടിയെടുക്കുകയും ഇരുവരും ലജ്​പത്​ നഗറിലേക്കുള്ള റിങ്​ റോഡിലൂടെ ഒാടുകയുമായിരുന്നു. ബൈക്ക്​ യാത്രികൻ സ്​ത്രീകളെ പിന്തുടരുന്നത്​ ശ്രദ്ധയിൽ പെട്ട പൊലീസ്​ കാര്യമന്വേഷിക്കുകയും അവരെ പിടികൂടുകയുമായിരുന്നു.  യുവതികളിൽ നിന്നും പഴ്​സ്​ കണ്ടെടുത്തു. 

ഇവർ നേരത്തെയും സമാനമായ രീതിയിൽ പിടിച്ചുപറി നടത്തിയിട്ടുണ്ട്​. ഭർത്താവ്​ ഉപേക്ഷിച്ചതിനാൽ ജീവിത മാർഗമില്ലാതെയാണ്​​ പിടിച്ചുപറിക്ക്​ ശ്രമിച്ചതെന്ന്​ യുവതികൾ പൊലീ​സിനോട്​ പറഞ്ഞു. 

Tags:    
News Summary - Women Shouted For Help, Then Robbed Men Near Delhi Metro Station- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.