മുംബൈ: താനെയിലെ ഉല്ലാസ്‌നഗറിൽ മതിൽ ഇടിഞ്ഞുവീണ് നിർമ്മാണ തൊഴിലാളി മരിച്ചു. ഉല്ലാസ്‌നഗർ ക്യാമ്പ് നമ്പർ അഞ്ചിലെ ഒ.ടി വിഭാഗത്തിലാണ് സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ദ്യാനേശ്വര്‍ സോമങ്കർ എന്ന തൊഴിലാളിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നാട്ടുകാർ ചേർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ശരിയായ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്ന് മരിച്ചയാളുടെ കുടുംബം പ്രതികരിച്ചു.
സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഹിൽ ലൈൻ പൊലീസ് സ്റ്റേഷൻ അപകടമരണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർമ്മാണ സ്ഥലത്ത് തൊഴിലാളികൾക്കുള്ള സുരക്ഷാ നടപടികൾ അധികൃതർ പരിശോധിച്ചുവരികയാണ്. കൂടാതെ, സംഭവത്തിന് ഉത്തരവാദികളായവരെ തിരിച്ചറിയാൻ പോലീസ് അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.