ഭരണസംവിധാനത്തെ ഭയമാണോ ? ക്രിക്കറ്റ് താരങ്ങളുടെ മൗനത്തിനെതിരെ വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക് എന്നിവാരണ് റസ്‍ലിങ് ഫെഡറേഷൻ ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ സമരം ചെയ്യുന്നത്. ഇതിനിടെ സമരത്തിൽ പ്രതികരിക്കാത്ത ക്രിക്കറ്റ് താരങ്ങൾ ഉൾപ്പടെയുള്ള കായികതാരങ്ങൾക്കെതിരെ ഗുസ്തിതാരങ്ങൾ രംഗത്തെത്തി.

രാജ്യം മുഴുവൻ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നു. പക്ഷേ ഒരു ക്രിക്കറ്റ് താരം പോലും ഞങ്ങൾ നടത്തുന്ന സമരത്തെ അനുകൂലിച്ച് സംസാരിച്ചില്ലെന്ന് ഗുസ്തിതാരമായ വിനേഷ് ഫോഗട്ട് പറഞ്ഞു. ഞങ്ങൾക്ക് അനുകൂലമായി സംസാരിക്കണമെന്ന് പറയുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ നിഷ്പക്ഷമായ ഒരു അഭിപ്രായപ്രകടനമെങ്കിലും നടത്താമായിരുന്നു. പാർട്ടിയെതാണെങ്കിലും ഞങ്ങൾക്ക് നീതി ലഭിക്കണമെന്നെങ്കിലും പറയാമായിരുന്നു. ക്രിക്കറ്റ് താരങ്ങൾ, ബാഡ്മിന്റൺ, അത്‍ലറ്റിക്സ്, ബോക്സിങ് തുടങ്ങിയ ഇനങ്ങളിലെ കായിക താരങ്ങളെല്ലാം മൗനം തുടരുകയാണെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു.

യു.എസിലെ ബ്ലാക്ക് ലീവ്സ് മാറ്റർ പ്രതിഷേധത്തിന് ഉൾപ്പടെ പിന്തുണ അറിയിച്ചവരാണ് രാജ്യത്തെ ക്രിക്കറ്റ് താര്യങ്ങൾ. ഇപ്പോൾ നിങ്ങൾക്ക് എന്തുപറ്റി. ഞങ്ങൾ പ്രതിഷേധത്തിൽ വിജയിച്ചാൽ ചിലപ്പോൾ അഭിനന്ദിക്കാൻ എത്തുമായിരിക്കും. ഇപ്പോൾ നിങ്ങൾ ഭരണകേന്ദ്രങ്ങളെ ഭയപ്പെടുകയാണോയെന്നും വിനേഷ് ഫോഗട്ട് ചോദിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായി രാഷ്ട്രീയപ്രവർത്തകരും ഖാപ് നേതാക്കളും എത്തിയിരുന്നു. മുതിർന്ന ക്രിക്കറ്റ് താരമായ ​കപിൽ ദേവ് പ്രതിഷേധത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Wrestler Vinesh Phogat questions silence of top cricketers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.