കോടതി വളപ്പിൽ പ്രഫ. കെ.എസ്​. ഭഗവാനു​നേരെ അഭിഭാഷകയുടെ ആക്രമണം

ബം​ഗ​ളൂ​രു: എ​ഴു​ത്തു​കാ​ര​നും യു​ക്തി​വാ​ദി​യു​മാ​യ പ്ര​ഫ. കെ.​എ​സ്. ഭ​ഗ​വാ​നു​നേ​രെ കോ​ട​തി​വ​ള​പ്പി​ൽ അ​ഭി​ഭാ​ഷ​ക മ​ഷി​യെ​റി​ഞ്ഞു. പൊ​ലീ​സു​കാ​ർ നോ​ക്കി​നി​ൽ​​ക്കെ ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ​കോ​ട​തി വ​ള​പ്പി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ഹി​ന്ദു ദൈ​വ​ങ്ങ​ളെ ത​ള്ളി​പ്പ​റ​യു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ന​ഗ​ര​ത്തി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ മീ​ര രാ​ഘ​വേ​ന്ദ്ര​യു​ടെ ആ​ക്ര​മ​ണം.

സം​ഭ​വ​ത്തി​െൻറ വി​ഡി​യോ ട്വി​റ്റ​റി​ലും ഫേ​സ്​​ബു​ക്കി​ലും പ​ങ്കു​വെ​ച്ച അ​വ​ർ കെ.​എ​സ്. ഭ​ഗ​വാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​െൻറ പേ​രി​ൽ എ​ന്തു ന​ട​പ​ടി​യും നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും പ്ര​തി​ക​രി​ച്ചു. മ​റ്റൊ​രു കേ​സി​ൽ ജാ​മ്യം തേ​ടി കോ​ട​തി​യി​ലെ​ത്തി​യ​താ​യി​രു​ന്നു പ്ര​ഫ. കെ.​എ​സ്. ഭ​ഗ​വാ​ൻ. രാ​മാ​യ​ണ​ത്തെ​യും മ​ഹാ​ഭാ​ര​ത​ത്തെ​യും ആ​ക്ഷേ​പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്​ 2015ലും ​അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.  

Tags:    
News Summary - Writer K S Bhagavan's face smeared with black ink by advocate at Bengaluru court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.