ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്കായി പഴയ 500 രൂപ നോട്ടുകൾ ഉപയോക്കുന്നതിനായി സർക്കാർ അനുവദിച്ച ഇളവ് വ്യാഴാഴ്ച അർധരാത്രി അവസാനിക്കും. ഇളവ് നീട്ടി നൽകേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ട്വിറ്റലൂടെ ഇക്കാര്യമറിയിച്ചത്.
വെള്ളിയാഴ്ച മുതൽ പഴയ 500 രൂപ നോട്ടുകൾ മരുന്ന് ഷോപ്പുകളിൽ മരുന്ന് വാങ്ങുന്നതിനും വൈദ്യുതി ബില്ല് വെള്ളക്കരം എന്നിവ അടക്കുന്നതിനും ഉപയോഗിക്കാൻ സാധിക്കില്ല. പഴയ 500 രൂപ നോട്ടുകൾ റെയിൽവേ സ്റ്റേഷനുകൾ ടോൾ പ്ലാസകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഇളവ് നേരത്തെ തന്നെ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
നവംബർ 8ന് നോട്ട് പിൻവലിക്കൽ പ്രഖ്യാപിക്കുേമ്പാൾ അവശ്യ സേവനങ്ങൾക്കായി പഴയ നോട്ടുകൾ ഉപയോഗിക്കാൻ 72 മണിക്കൂറാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത്. പിന്നീട് ഇത് നീട്ടി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.