എ​െൻറ നമസ്​തെക്ക്​ പ്രതികരിക്കുന്നില്ല; എം.പിമാർക്കെതിരെ പ്രധാനമന്ത്രിയുടെ പരാതി

ന്യൂഡൽഹി: പരാതി പറയാനാണ്​ പല​േപ്പാഴും ആളുകൾ എം.പിമാരെ കാണുന്നത്​. കഴിഞ്ഞ ദിവസം പതിവ്​ യോഗത്തിനെത്തിയ എം.പിമാരോട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാതി പറഞ്ഞു. 

ത​​െൻ നമസ്​തെക്ക്​ എം.പിമാർ പ്രതികരണമൊന്നും നൽകുന്നില്ല എന്നതായിരുന്നു പ്രധാനമന്ത്രിയുടെ പരാതി. നമോ ആപ്പിലൂടെ ദിവസവും രാവി​െല താൻ നമസ്​തെ പറയുന്നു. എന്നാൽ നാലോ അഞ്ചോ പേർ മാത്രമേ പ്രതികരിക്കാറുള്ളൂ. നിരവധി പ്രധാന സന്ദേശങ്ങൾ പ്രഭാത അഭിവാദ്യത്തിലൂടെയാണ്​ നൽകുന്നതെങ്കിലും ആരും പ്രതികരിക്കുന്നില്ലെന്നാണ്​ മോദിയുടെ പരാതി. 

ബി.ജെ.പിക്ക്​ പാർലമ​െൻറിൽ 333 എം.പിമാരുണ്ട്​. 276 പേർ ലോക്​സഭയിലും 57 പേർ രാജ്യസഭയിലും. പ്രധാനമന്ത്രിക്ക്​ സന്ദേശങ്ങളും അഭിപ്രായങ്ങളും പറയാനും പ്രധാനമന്ത്രിയോട്​ നിർദേശങ്ങൾ അറിയിക്കാനുമായി രൂപീകരിച്ചതാണ്​ നമോ ആപ്പ്​. എല്ലാ എം.പിമാരെയും ആപ്പിൽ അംഗങ്ങളാക്കിയിട്ടുണ്ട്​. 

പാർട്ടി എം.പിമാർ ആപ്പിൽ സജീവമാകണമെന്നും സർക്കാറിനെയും ജനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങൾ പങ്കുവെക്കുകയും ​കൃത്യമായി പുതുക്കുകയും ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - You don’t respond to my namaste Says Modi to MP's - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.