ജവാൻ റം ഉൽപ്പാദനം പുനരാരംഭിക്കാൻ അനുമതി

തിരുവല്ല: കേരള ബിവറേജസ് കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആന്‍റ്​ കെമിക്കൽസിൽ ‌ജവാൻ റം നിർമാണം പുനരാരംഭിക്കാൻ അനുമതിയായി. എക്സൈസ് കമീഷണറാണ് നിർമാണം പുനരാരംഭിക്കാൻ ഉത്തരവിട്ടത്.

നിർമാണം പുനരാരംഭിക്കാനുള്ള നടപടികൾ ട്രാവൻകൂർ ഷുഗേഴ്സിൽ ആരംഭിച്ചു. മദ്യത്തിന്‍റെ സാമ്പിൾ തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബിൽ പരിശോധനക്ക്​ അയക്കും. മനുഷ്യ ഉപഭോഗത്തിന്​ പാകമെന്ന് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ബോട്ടിലിങ് അനുവദിക്കുകയുളളുവെന്ന് എക്സൈസ് കമീഷണറുടെ ഓഫിസ് അറിയിച്ചു.

ട്രാവൻകൂർ ഷുഗേഴ്സ് ആന്‍റ്​ കെമിക്കൽസിലേക്കുളള സ്പിരിറ്റ് ചോർത്തിവിറ്റ സംഭവത്തിൽ- മുൻ ജനറൽ മാനേജർ അടക്കം ഉയർന്ന ഉദ്യോഗസ്ഥർ പ്രതി ചേർക്കപ്പെട്ടതോടെയാണ് ജവാൻ നിർമ്മണത്തിലെ പ്രതിസന്ധികൾ തുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT